ഇന്ദ്രന്‍സിന്റെ 'വേലുക്കാക്ക'; ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്ത്
കൊച്ചി: (www.kasargodvartha.com 27.02.2021) നടന്‍ ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'വേലുക്കാക്ക'യുടെ ആദ്യ ടീസര്‍ പുറത്ത്. നവാഗതന്‍ അശോക് ആര്‍ ഖലീത്തയാണ് കഥയെഴുതി സംവിധാനം ചെയ്യുന്നത്. പാഷാണം ഷാജി, മധു ബാബു, നസീര്‍ സംക്രാന്തി, കെ പി ഉമ, ആതിര, ഷെബിന്‍ ബേബി, ബിന്ദു കൃഷ്ണ, ആരവ് ബിജു, സന്തോഷ് വെഞ്ഞാറമൂട് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
പിജെവി ക്രിയേഷന്‍സിന്റെ ബാനറില്‍ സിബി വര്‍ഗീസ് പുല്ലൂരുത്തിക്കരിയാണ് ചിത്രം നിര്‍മിക്കുന്നത്. ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി ജേക്കബ് നിര്‍വഹിക്കുന്നു. എം എ സത്യന്‍ തിരക്കഥ സംഭാഷണമെഴുതുന്നു. മുരളി ദേവ്, ശ്രീനിവാസ് മേമുറി എന്നിവരുടെ വരികള്‍ക്ക് റിനില്‍ ഗൗതം, യൂനിസ് സിയോ എന്നിവര്‍ സംഗീതം നല്‍കുന്നു.
Keywords: Kochi, news, Kerala, Top-Headlines, Cinema, Entertainment, Actor, Indrans' 'Velukakka'; The teaser of the movie is out