city-gold-ad-for-blogger

ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിച്ചിരുന്നു; ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂര്‍

ന്യൂഡല്‍ഹി:(www.kasargodvartha.com 13/04/2018) അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ ഇന്ദ്രന്‍സ് അവസാനഘട്ടം വരെ മത്സരിക്കാനുണ്ടായിരുന്നുവെന്ന് ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂര്‍ പറഞ്ഞു. ഇന്ദ്രന്‍സിന്റെ ആളൊരുക്കം മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇതേ ചിത്രത്തിലെ അഭിനയത്തിനാണ് ഇന്ദ്രന്‍സിനെ പരിഗണിച്ചത്.

ഈ വര്‍ഷത്തെ ദേശീയ ചലച്ചിത്ര പ്രഖ്യാപനത്തില്‍ മലയാള സിനിമ മികച്ച നേട്ടമാണ് കൊയ്തത്. തൊണ്ടിമുതലും ദൃക്സാക്ഷിയും, ഭയാനകം, ടേക്ക് ഓഫ് എന്നിവ മൂന്ന് അവാര്‍ഡുകള്‍ വീതം നേടി. ഭയാനകം എന്ന ചിത്രത്തിലൂടെ ജയരാജ് മികച്ച സംവിധായകനായി. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള അവാര്‍ഡും ജയരാജിന് തന്നെയാണ്.

ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിച്ചിരുന്നു; ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂര്‍

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രവും മൂന്ന് അവാര്‍ഡുകള്‍ നേടി. ഈ ചിത്രത്തിലൂടെ മികച്ച തിരക്കഥാകൃത്തായി സജീവ് പാഴൂരും, സഹനടനായി ഫഹദ് ഫാസിലും തിളങ്ങിയപ്പോള്‍ മികച്ച ചിത്രമായതും തൊണ്ടിമുതലാണ്. നഴ്സുമാരുടെ ജീവിതം അവിസ്മരണീയമാക്കിയ പാര്‍വതിയ്ക്ക് ടേക്ക് ഓഫിലൂടെ പ്രത്യേക പരാമര്‍ശവും ലഭിച്ചു.

മത്സരത്തിലെ അവസാനഘട്ടത്തിലാണ് ഇന്ദ്രന്‍സിന് അവാര്‍ഡ് നഷ്ടമായത്. ആളൊരുക്കത്തിലെ അഭിനയത്തിലൂടെ ഈ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ഇന്ദ്രന്‍സ് നേടിയിരുന്നു.

വിസി അഭിലാഷ് ഒരുക്കിയ ചിത്രത്തില്‍ ഓട്ടന്‍തുള്ളല്‍ കലാകാരന്റെ വേഷത്തിലാണ് ഇന്ദ്രന്‍സ് എത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, Cinema, Award, Entertainment, Actor, Indrans also considered for the best actor award; Shekhar Kapoor, chairman of the jury

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia