Kantara 2 | 'കാന്താര' രണ്ടാം ഭാഗം ഒരുങ്ങുന്നു; ഇനി പഞ്ചുരുളിയിലെ ആ ശക്തിയുടെ കഥയ്ക്കായി 2024 വരെ കാത്തിരിക്കണം
ഹൈദരാബാദ്: (www.kasargodvartha.com) ഫാന്റസിയും മിത്തും കൊണ്ട് പ്രേക്ഷകരില്‍ മികച്ച കാഴ്ചാനുഭവം സൃഷ്ടിച്ച ചിത്രമായ 'കാന്താര'യുടെ രണ്ടാം ഭാഗം ഒരുങ്ങുന്നു. സെപ്റ്റംബര്‍ 30ന് തീയറ്ററുകളിലെത്തിയ റിഷഭ് ഷെട്ടിയുടെ 'കാന്താര' ഇന്‍ഡ്യന്‍ സിനിമയില്‍ തന്നെ ചലനമുണ്ടാക്കിയ ചിത്രമാണ്.
ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് സിനിമയുടെ നിര്‍മാതാവ് വിജയ് കിരഗണ്ഡൂരാണ് വെളിപ്പെടുത്തുകയത്. കാന്താരയിലെ പഞ്ചുരുളി ദൈവ എന്ന മിത്തിനെ അടിസ്ഥാനമാക്കി പ്രീക്വല്‍ ഒരുങ്ങുന്നുവെന്നാണ് നിര്‍മാതാവ് പറയുന്നത്. ചിത്രത്തിന്റെ രചന റിഷഭ് ഷെട്ടി ആരംഭിച്ചിട്ടുണ്ട്. കഥയുമായി ബന്ധപ്പെട്ടുള്ള ഗവേഷണത്തിനായി അദ്ദേഹവും സഹ രചയിതാക്കളും വനത്തിലേക്ക് പോയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സിനിമയ്ക്ക് ഒരു മഴക്കാലം ആവശ്യമുള്ളതിനാല്‍ ജൂണ്‍ വരെ ചിത്രീകരണത്തിനായി കാത്തിരിക്കണം. 2024 ഏപ്രിലില്‍, മെയ് മാസത്തില്‍ ഒരു പാന്‍ ഇന്‍ഡ്യന്‍ റിലീസായി എത്തിക്കാനാണ് ആലോചിക്കുന്നതെന്നും നിര്‍മാതാവ് വ്യക്തമാക്കി. അതേസമയം കാന്താരയുടെ ആദ്യ ഭാഗം വലിയ വിജയമായതുകൊണ്ട് തന്നെ ഒരു രണ്ടാം ഭാഗത്തിനായി ഏറെ പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്.
Keywords: News, National, Top-Headlines, Cinema, Entertainment, Kantara, India’s Hombale Films Reveals Details Of ‘Kantara 2’.