city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സിനിമയില്‍ നിന്നുള്ള വരുമാനം എന്‍ഡോസള്‍ഫാന്‍ പുനരധിവാസ കേന്ദ്രത്തിന്: സംവിധായകന്‍

കാസര്‍കോട്: (www.kasargodvartha.com 14.06.2014) എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം പ്രമേയമാക്കി താന്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ നിന്നുള്ള വരുമാനംകൊണ്ട് എന്‍ഡോസള്‍ഫാന്‍ ഇരകളായ കുരുന്നുകളെ പുനരധിവസിപ്പിക്കുന്നതിനുള്ള കേന്ദ്രം ആരംഭിക്കാന്‍ മുന്‍കയ്യെടുക്കുമെന്ന് വലിയ ചിറകുള്ള പക്ഷികള്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഡോ. ബിജു അറിയിച്ചു. കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കരളലിയിക്കുന്ന കാഴ്ചകളാണ് കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ വിഷമഴപെയ്ത ഗ്രാമങ്ങളില്‍ കാണാന്‍ കഴിഞ്ഞത്. രോഗംബാധിച്ച് കഴിയുന്ന നിരവധികുട്ടികളെനോക്കുന്നത് അവരുടെ അമ്മമാരാണ്. നിങ്ങളുടെ കാലശേഷം കുട്ടികളെ എന്തുചെയ്യുമെന്ന് ഇവരോട് ചോദിച്ചപ്പോള്‍ പല അമ്മമാരും പറഞ്ഞത് ഞങ്ങള്‍ അവസാനിക്കുമ്പോള്‍ തന്നെ അവരും ഇല്ലാതാകുമെന്നാണ്. ഈ സാഹചര്യത്തിലാണ് പുനരധിവാസകേന്ദ്രം ആരംഭിക്കാനുള്ള ചര്‍ച്ചകള്‍ക്ക് താന്‍ മുന്‍കയ്യെടുക്കുന്നതെന്ന് ഡോ.ബിജു കൂട്ടിച്ചേര്‍ത്തു.

ഭരണകൂട ഇടപെടലുകല്‍ ഈ വിഷയത്തില്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഒന്നും പൂര്‍ണതയിലെത്തിയിട്ടില്ല. കുറച്ച് പേര്‍ക്ക് പെന്‍ഷനും വീടും സാമ്പത്തിക സഹായവും മാത്രം ലഭിച്ചിട്ടുണ്ട്. സര്‍ക്കാരും സന്നദ്ധ സംഘടനകളുംചേര്‍ന്ന് വഴിയും വെള്ളവും വൈദ്യുതിയും ഇല്ലാത്ത സ്ഥലങ്ങളിലാണ് പലര്‍ക്കും ഭൂമിനല്‍കി വീട് വെച്ചുകൊടുത്തിരിക്കുന്നത്. ചിലര്‍ക്ക് കയറിക്കിടക്കാന്‍ ഒരു വീടുകിട്ടിയതിന്റെ ഒരു ആശ്വാസമാണ് എന്നാല്‍ നിര്‍മ്മിച്ച  വീടുകളൊന്നും പൂര്‍ണമല്ല.

കിലോമീറ്ററുകളോളം രോഗികളായ മക്കളേയും ചുമന്ന് മെഡിക്കല്‍ ക്യാമ്പിന് ചെല്ലുന്നത് പ്രായോഗികമല്ല. ഒരു കമ്മീഷനെ നിയമിച്ച് അവരുടെ വീടുകളില്‍ചെന്ന് അവരുടെ സാമ്പത്തിക സ്ഥിതിയും രോഗാവസ്ഥയും അറിയുകയായിരുന്നുവേണ്ടത്. ഒരു വാരികയില്‍ ഫീച്ചര്‍കണ്ടാണ് ഈ സിനിമചെയ്യാന്‍ ആഗ്രഹം ഉണ്ടായത്. എന്‍ഡോസള്‍ഫാന്‍ വിഷയംസംബന്ധിച്ച് മാധ്യമങ്ങളില്‍വന്ന റിപോര്‍ട്ടുകളെല്ലാം പഠിച്ചിരുന്നു.

ഇതുപുറത്തുകൊണ്ടുവരാന്‍ മാധ്യമങ്ങള്‍ നടത്തിയ ഇടപെടലുകള്‍ തന്നെയാണ് തന്റെ സിനിമയ്ക്കും പ്രചോദനം. ദൃശ്യങ്ങള്‍ പകര്‍ത്തുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. ഈ ചിത്രത്തില്‍ മഴയ്്ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. സെപ്തംമ്പറില്‍ വസന്തകാലവും ചിത്രീകരിച്ചശേഷം നവംബറോടെ സ്‌റ്റോക്ക് ഹോം കണ്‍വെന്‍ഷനും ജനീവ കണ്‍വെന്‍ഷനും ചിത്രീകരിക്കുമെന്നും ബിജു പറഞ്ഞു. കുഞ്ഞാക്കൊ ബോബനാണ് ചിത്രത്തിലെ നായകന്‍. നായിക ഈ ചിത്രത്തിലില്ല.

പ്രസ് ക്ലബ് പ്രസിഡണ്ട് എം.ഒ. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് വി.വി. പ്രഭാകരന്‍ നന്ദി പറഞ്ഞു. നടന്‍ കൃഷ്ണ പ്രസാദ്, ക്യാമറാമാന്‍ പട്ടണം ഷാജി എന്നിവരും മീറ്റ് ദി പ്രസില്‍ സംബന്ധിച്ചു.

സിനിമയില്‍ നിന്നുള്ള വരുമാനം എന്‍ഡോസള്‍ഫാന്‍ പുനരധിവാസ കേന്ദ്രത്തിന്: സംവിധായകന്‍


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
മാവോയിസ്റ്റുകള്‍ക്കെതിരെ ഓഡിയോ-വീഡിയോ പ്രചാരണവുമായി മോഡി സര്‍ക്കാര്‍

Keywords:  Childrens, Cinema, Endosulfan, Kasaragod, Press Club, Press meet, Acter. Kunchacko Boban, Welcome, President, Meet The Press. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia