city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മയക്കുമരുന്ന് കേസില്‍ തെലുങ്ക് സൂപ്പര്‍ താരത്തെ ചോദ്യം ചെയ്തു

ഹൈദരാബാദ്: (www.kasargodvartha.com 28.07.2017) മയക്കുമരുന്ന് കേസില്‍ തെലുങ്ക് സൂപ്പര്‍ താരത്തെ ചോദ്യം ചെയ്തു. തെലുങ്ക് സൂപ്പര്‍ താരം രവി തേജയെ ആണ് മയക്കുമരുന്ന് കേസില്‍ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ചോദ്യം ചെയ്തത്. വെള്ളിയാഴ്ച രാവിലെയാണ് രവി തേജ ചോദ്യം ചെയ്യലിന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്.

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രവി തേജക്ക് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. രവി തേജയുടെ ചോദ്യം ചെയ്യലിനോട് അനുബന്ധിച്ച് എസ്‌ഐടിയുടെ ഓഫീസ് പരിസരത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മയക്കുമരുന്ന് കേസിലെ പ്രധാന പ്രതികളുമായി താരത്തിനുള്ള ബന്ധത്തെക്കുറിച്ചാവും അന്വേഷണ സംഘം ചോദിക്കുക.

മയക്കുമരുന്ന് കേസില്‍ തെലുങ്ക് സൂപ്പര്‍ താരത്തെ ചോദ്യം ചെയ്തു


ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എത്തിയ രവി തേജ മയക്കുമരുന്ന് മാഫിയയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും എസ്‌ഐടിയുടെ ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും വ്യക്തമാക്കി. രവി തേജയ്ക്ക് പിന്നാലെ സൂപ്പര്‍ താരത്തിന്റെ സുഹൃത്തും സംവിധായകനുമായ പുരി ജഗനാഥിനെയും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നുണ്ട്. വ്യാഴാഴ്ച നടി മുമൈത്ത് ഖാനെയും മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു.

Keywords:  India, National, Top-Headlines, news, Actor, Investigation, Cinema, Hyderabad drug racket: SIT questions Telugu actor Ravi Teja 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia