city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആന്റണി വര്‍ഗീസും സംഘവും നടത്തിയ ഹിമാചല്‍ യാത്രാ വിവരണം; 'വാബി-സാബി' പുറത്തിറങ്ങി

കൊച്ചി: (www.kasargodvartha.com 14.05.2021) നടന്‍ ആന്റണി വര്‍ഗീസും സംഘവും നടത്തിയ ഹിമാചല്‍ യാത്രാ വിവരണവുമായി എത്തിയ 'വാബി-സാബി' ആദ്യ എപിസോഡ് പുറത്തിറങ്ങി. രണ്ടു എപിസോഡുകളായി പുറത്തിറക്കുന്ന വാബി സബിയിലെ ആദ്യത്തെ എപ്പിസോഡില്‍ ഹിമാചല്‍ പ്രദേശിലെ കല്‍ഗയെ കേന്ദ്രീകരിച്ചാണ് വിവരിക്കുന്നത്. ക്രിയേട്ടീവ് ഡിസൈനര്‍ ആയ സാനി യാസ് എഴുതി, സംവിധാനം ചെയ്ത മലയാളത്തിലെ ഈ വേറിട്ട യാത്രവിവരണം അവതരണം കൊണ്ട് മനോഹരമാണ്.

പത്തു ദിവസത്തോളം നീണ്ട ഹിമാചല്‍ യാത്രയിലെടുത്ത നുറുങ്ങു വീഡിയോകള്‍ ഒരു യാത്രാ വിവരണം പോലെ എഡിറ്റ് ചെയ്ത് തയ്യാറാക്കിയ വീഡിയോ ആണ് വഹാബി-സബി. കല്‍ഗയുടെ താഴ്വരകളും മഞ്ഞുമലയും കുന്നിന്‍ ചെരിവിലെ ഗ്രാമങ്ങളില്‍ താമസിക്കുന്ന ദേശവാസികളിലൂടെയും നാടോടികളിലൂടെയുമൊക്കെ ഒരു യാത്രയിലെന്ന പോലെ പ്രേക്ഷകരെ കൊണ്ട് പോകുന്നിടത്താണ് വാബി സബി മനോഹരമാകുന്നത്. ഏതോരു യാത്രയിലും ഉണ്ടാവുന്ന പോലെയുള്ള ബുദ്ധിമുട്ടുകളും ഒരുപാട് നല്ല അനുഭവങ്ങളും, കാഴ്ചകളും, ഒരു കഥയിലെ കഥാപാത്രങ്ങള്‍ എന്ന പോലെ കണ്ട് മുട്ടിയ ബാബ, മാതാജി, ചാര്‍ളി തുടങ്ങിയ വ്യത്യസ്ഥരായ ആളുകളും അവരുടെ ജീവിതങ്ങളും വ്യത്യസ്തമായി അവതരിപ്പിക്കുന്നതിലൂടെയാണ് മറ്റുള്ള യാത്രാ വിവരണങ്ങളില്‍ നിന്നും വാബി സബി വ്യത്യസ്തമാക്കുന്നത്. 

ആന്റണി വര്‍ഗീസും സംഘവും നടത്തിയ ഹിമാചല്‍ യാത്രാ വിവരണം; 'വാബി-സാബി' പുറത്തിറങ്ങി

കല്‍ഗയില്‍ നിന്നും തുടങ്ങി മണാലിയിലേക്കുള്ള യാത്ര തുടങ്ങുന്നിടത്ത് ആദ്യ എപ്പിസോഡ് അവസാനിക്കുമ്പോള്‍ രണ്ടാം എപ്പിസോഡ് ഒരുക്കി വെച്ചിരിക്കുന്നത് മുഴുവന്‍ മലയാളികളെല്ലാം സ്വന്തം നാടുപോലെ പറഞ്ഞു കേള്‍ക്കുന്ന മണാലിയാണ്. മലയാള ചലച്ചിത്ര ലോകത്തെ നിരവധിപേര്‍ ചേര്‍ന്നാണ് സംഭവബഹുലമായ അനുഭവങ്ങള്‍ കോര്‍ത്തിണക്കിയ ആദ്യ എപിസോഡ് പ്രേക്ഷകരിലേക്കെത്തിച്ചത്.

വൈശാഖ് സി. വടക്കേവീട്, സഫ സാനി എന്നിവര്‍ ചേര്‍ന്നാണ് യാത്രാവിവരണം നിര്‍മിച്ചിരിക്കുന്നത്. സംഗീതം സുമേഷ് സോമസുന്ദര്‍ ആണ്. വരികള്‍ എഴുതിയിരിക്കുന്നത് സോനു കുര്യന്‍. റിയാസ് മുഹ് മദ് ആണ് എഡിറ്റിങ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം- രാഹുല്‍ ഓസ്. ഡ്രോണ്‍-സല്‍മാന്‍ യാസ്. വിവരണം-ഷഹനീര്‍ ബാബു. 

Keywords: Kochi, News, Kerala, Cinema, Entertainment, Actor, Release, Travelogue, Anthony Varghese, Himachal travelogue by Anthony Varghese and team; 'Wabi-Sabi' has been released

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia