ശ്രദ്ധ നേടി 'ഹെലന്‍' തമിഴ് റീമേക് ട്രെയിലര്‍; അന്ന ബെന്നിന് പകരം കീര്‍ത്തി പാണ്ഡ്യന്‍ നായിക
ചെന്നൈ: (www.kvartha.com 23.02.2021) അന്ന ബെന്ന് നായികയായി എത്തിയ ഹെലന്‍ എന്ന ചിത്രത്തിന്റെ തമിഴ് റീമേകിന്റെ ട്രയിലര്‍ ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. ഹെലന്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെയായിരുന്നു അന്ന അവതരിപ്പിച്ചത്. നവാഗതനായ മാത്തുക്കുട്ടി സേവ്യറിന്റെ സംവിധാനത്തിലാണ് മലയാളത്തില്‍ ഹെലന്‍ പുറത്തിറങ്ങിയിരുന്നത്.
തമിഴില്‍ കീര്‍ത്തി പാണ്ഡ്യന്‍ ആണ് നായിക. അരുണ്‍ പാണ്ഡ്യന്‍ ചിത്രത്തില്‍ ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തില്‍ ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തെ അരുണ്‍ പാണ്ഡ്യന്‍ അവതരിപ്പിക്കുന്നു.
എ ആന്‍ഡ് പി ഗ്രൂപ്പിന്റെ ബാനറില്‍ അരുണ്‍ പാണ്ഡ്യനാണ് ചിത്രം തമിഴില്‍ നിര്‍മിക്കുന്നത്. ഗോകുല്‍ ആണ് തമിഴ് പതിപ്പിന്റെ സംവിധാനം. അന്‍പിര്‍ക്കിനിയാള്‍ എന്നാണ് തമിഴ് റീമേകിന്റെ പേര്. 2019-ല്‍ തിയറ്ററുകളിലെത്തിയ ചിത്രമാണ് ഹെലന്‍.
Keywords: Chennai, news, National, Top-Headlines, Cinema, Entertainment, 'Helen' Tamil remake trailer out