Short film | എലിപ്പനി ബോധവത്കരണ ഹ്രസ്വ ചിത്രവുമായി ആരോഗ്യ പ്രവർത്തകർ; ‘ലെപ്ടോ' ചിത്രീകരണം തുടങ്ങി
Aug 10, 2022, 22:47 IST
കുമ്പള: (www.kasargodvartha.com) എലിപ്പനി മൂലമുള്ള മരണം തടയുക എന്ന ലക്ഷ്യത്തോടെ കുമ്പള സി എച് സി നിർമിക്കുന്ന ലെപ്ടോ എന്ന ഹ്രസ്വ ചിത്രത്തിൻ്റെ ചിത്രീകരണം കുമ്പളയിലും പരിസര പ്രദേശത്തും ആരംഭിച്ചു. സി എച് സിയിൽ നടന്ന ചടങ്ങിൽ മെഡികൽ ഓഫീസർ ഡോ. കെ ദിവാകര റൈ സ്വിച് ഓൺ കർമം നിർവഹിച്ചു.
എലി, അണ്ണാന്, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കം വരുന്നതിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു. മലിനജലവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പെടുന്നവര്‍ വ്യക്തി സുരക്ഷാ ഉപാധികളായ കൈയുറ, മുട്ട് വരെയുള്ള കാലുറ, മാസ്ക് എന്നിവ ഉപയോഗിക്കുക, തുടങ്ങിയ സന്ദേശങ്ങൾ അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൽ പ്രതിപാദിക്കുന്നു. പനി ബാധിച്ചവരുടെ സ്വയം ചികിത്സ രോഗം കണ്ടെത്താൻ വൈകിപ്പിക്കുന്നുവെന്നും ഇത് മരണത്തിലേക്ക് നയിക്കുന്നുവെന്നും ചിത്രത്തിൽ വ്യക്തമാക്കുന്നു.

ഹെൽത് സൂപർവൈസർ ബി അശ്റഫിന്റെതാണ് ചിത്രത്തിന്റെ ആശയം. സീനിയർ നഴ്സിംഗ് ഓഫീസർ ബിന്ദു ജോജി കഥയും, തിരക്കഥയും നീർവഹിക്കുന്നു. ജോജി ടി ജോർജ് ആണ് സംവിധാനം. ഫാറൂഖ് ഷിറിയയാണ് ക്യാമറമാൻ. ജൂനിയർ ഹെൽത് ഇൻസ്പെക്ടർമാരായ ബാലചന്ദ്രൻ സിസി, അഖിൽ കാരായി, കെകെ ആദർശ്, ഫാർമസിസ്റ്റ് കെ ഷാജി, ക്ലാർക് കെ രവികുമാർ, ജെ പി എച് എൻ എസ് ശാരദ, മാസ്റ്റർ റംസാൻ റാസ്, സ്റ്റാഫ് നഴ്സുമാരായ സജിത, മല്ലിക തുടങ്ങിയവർ അഭിനയിക്കുന്നു. ഓഗസ്റ്റ് 25 ന് പുറത്തിറക്കും.
Keywords: News, Kerala, Kasaragod, Top-Headlines, Kumbala, Health, Short-filim, Cinema, Health workers with Leptospirosi awareness short film.
< !- START disable copy paste -->