ബോഡി ഡബിളിംഗ്: യുവനടിയുടെ പരാതിയില്‍ സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി
Aug 31, 2017, 23:25 IST
കൊച്ചി: (www.kasargodvartha.com 31.08.2017) അനുമതിയില്ലാതെ ബോഡി ഡബിളിനെ ഉപയോഗിച്ചെന്ന് കാട്ടി യുവനടി നല്‍കിയ പരാതിയില്‍ സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. അനുമതിയില്ലാതെ ബോഡി ഡബിളിനെ ഉപയോഗിച്ചെന്നും പ്രതിഫലം ചോദിച്ചപ്പോള്‍ അശ്ലീല ചുവയോടെ സംസാരിച്ചു എന്നും ചൂണ്ടിക്കാട്ടിയാണ് യുവനടി സംവിധായകനെതിരെ പരാതി നല്‍കിയത്.
കേസന്വേഷണം പുരോഗമിക്കവെ തനിക്ക് പരാതിയില്ലെന്നും പരാതി പിന്‍വലിക്കുകയാണെന്നും നടി സത്യവാങ്മൂലം നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് ഹൈക്കോടതി എഫ്ഐആര്‍ റദ്ദാക്കിയത്. കേസ് തുടര്‍ന്ന് നടത്താന്‍ താല്‍പ്പര്യമില്ലെന്നും ഒത്തുതീര്‍പ്പ് ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് നടി സത്യവാങ്മൂലം നല്‍കിയത്.
എന്നാല്‍ ജീന്‍ പോള്‍ ലാലിനെതിരെ തെളിവുണ്ടെന്നും കേസ് റദ്ദാക്കാനാകില്ലെന്നുമായിരുന്നു പോലീസിന്റെ നിലപാട്.
Keywords: Kerala, Kochi, news, Cinema, complaint, cash, case, court, Police, HC canceled FIR against Jeen Paul Lal