അര്‍ജുന്‍ കപൂറും മലൈകയും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് വിമര്‍ശകന്റെ കമന്റ്; 'ശ്രീദേവിയെ വെറുത്തു, കൗമാരക്കാരന്റെ അമ്മയുമായി പ്രണയം', അധിക്ഷേപത്തിന് മറുപടിയുമായി നടന്‍
Jun 1, 2019, 14:29 IST
മുബൈ: (www.kasargodvartha.com 01.06.2019) അര്‍ജുന്‍ കപൂറും മലൈകയും തമ്മിലുള്ള പ്രണയത്തെക്കുറിച്ചുള്ള വിമര്‍ശകന്റെ കമന്റിന് മറുപടിയുമായി ബോളിവുഡ് നടന്‍ അര്‍ജുന്‍ കപൂര്‍. 'ശ്രീദേവിയെ വെറുത്തു, എന്നിട്ടിപ്പോള്‍ കൗമാരക്കാരനായ ആണ്‍കുട്ടിയുടെ അമ്മയുമായി പ്രണയത്തിലാവുന്നു, ഒരു നാണവുമില്ലെ' എന്നായിരുന്നു വിമര്‍ശകന്‍ ട്വീറ്റ് ചെയ്തത്. ഈ ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ട അര്‍ജുന്‍ അതിന് മറുപടിയും നല്‍കി.
താന്‍ ആരെയും വെറുത്തിട്ടില്ലെന്നും അന്തസ്സായി അകലം പാലിക്കുകയായിരുന്നു. അങ്ങനെ അല്ലായിരുന്നുവെങ്കില്‍ തന്റെ പിതാവിനെയും സഹോദരങ്ങളായ ജാന്‍വിയെയും ഖുശിയെയും പ്രതിസന്ധിയില്‍ സഹായിക്കാനാകുമായിരുന്നില്ലെന്നും അര്‍ജുന്‍ പറഞ്ഞു. മറ്റുള്ളവരെക്കുറിച്ച് സംസാരിക്കുന്നതിനും വിലയിരുത്തുന്നതിനും മുമ്പ് ആലോചിക്കണമെന്നും മോശം കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അര്‍ജുന്‍ ട്വീറ്റ് ചെയ്തു.
അര്‍ജുന്റെ അമ്മ മോന കപൂറിനെ ഉപേക്ഷിച്ചായിരുന്നു അച്ഛന്‍ ബോണികപൂര്‍ ശ്രീദേവിയെ കല്ല്യാണം കഴിച്ചത്. അതുകൊണ്ടായിരുന്നു ശ്രീദേവി ജീവിച്ചിരുന്ന സമയം അര്‍ജുന്‍ അച്ഛന്റടുത്ത് നിന്നും അകലം പാലിച്ചത്. മോന കപൂര്‍ മരിച്ച ശേഷവും അച്ഛനെ ആശ്രയിക്കാന്‍ അര്‍ജുന്‍ കപൂറും സഹോദരിയും തയ്യാറായിരുന്നില്ല. എന്നാല്‍ ശ്രീദേവിയുടെ മരണ ശേഷം അര്‍ജുന്‍ കപൂര്‍ അച്ഛനും സഹോദരിമാര്‍ക്കും താങ്ങും തണലുമായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 'Hated' Sridevi, dating Malaika: Fan slams Arjun, he replies, news, National, Top-Headlines, Cinema, Entertainment, Actor

I don’t hate anyone Kusum. We kept a dignified distance, If I did I wouldn’t have been there for my dad Janhvi & Khushi at a sensitive time... it’s easy to type & judge, think a little. Your @Varun_dvn s fan so I feel I should tell u don’t spread negativity with his face on ur DP https://t.co/DHyHVVDPHq— Arjun Kapoor (@arjunk26) May 28, 2019