പഴകും തോറും വീര്യമേറുന്ന വീഞ്ഞ്; ഇൻഡ്യൻ സിനിമയുടെ 'ബിഗ് ബി'ക്ക് 79 വയസ്; പിറന്നാൾ ആശംസകളുമായി സിനിമാലോകം
Oct 11, 2021, 12:11 IST
മുംബൈ: (www.kasargodvartha.com 11.10.2021) അമിതാഭ് ശ്രീവാസ്‍തവ എന്ന അമിതാഭ് ബച്ചൻ 79ന്‍റെ നിറവില്‍. ഇൻഡ്യൻ സിനിമയുടെ 'ബിഗ് ബി' ക്ക് പിറന്നാൾ ആശംസകളുമായി സിനിമാലോകവും ആരാധകരും. അരനൂറ്റാണ്ട് പിന്നിടുന്ന അദ്ദേഹത്തിന്റെ കരിയറിലേക്ക് കണ്ണോടിച്ചാൽ, നമുക്ക് മനസിലാവും പഴകും തോറും വീര്യമേറുന്ന വീഞ്ഞുപോലെയാണ് ബച്ചൻ എന്ന്.
ഖ്വാജ അഹമ്മദ് അബ്ബാസിൻറെ 1969 ചിത്രം 'സാത്ത് ഹിന്ദുസ്ഥാനി' മുതൽ 2021 ഓഗസ്റ്റ് 27ന് തിയറ്ററുകളിലും പിന്നാലെ ഒടിടിയിലുമെത്തിയ 'ചെഹ്‍രെ' വരെ എത്തിനിൽക്കുന്നു അദ്ദേഹത്തിന്റെ സിനിമാജീവിതം.
അഭിനയത്തിന്റെ തുടക്കക്കാലത്ത് മിക്ക സിനിമകളും ബോക്സ് ഓഫീസ് പരാജയങ്ങളായതുകൊണ്ടുതന്നെ വരാനിരിക്കുന്ന നായക നടനായി അദ്ദേഹം പരിഗണിക്കപ്പെട്ടിരുന്നില്ല.
എന്നാൽ പ്രകാശ് മെഹ്‍റയുടെ സംവിധാനത്തിൽ പുറത്തെത്തിയ ആക്ഷൻ ത്രില്ലർ 'സഞ്ജീർ' ആ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറിയത് താരത്തിന്റെ സിനിമ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായിരുന്നു.
സിനിമയെന്നാൽ പ്രണയമെന്ന പതിവിന് പുറത്ത് ബിഗ് സ്ക്രീനിലെ 'ക്ഷുഭിത യൗവനം' എന്ന പ്രതിച്ഛായ കൂടിയാണ് ഈ ചിത്രം അദ്ദേഹത്തിന് നേടിക്കൊടുത്തത്. തലയെടുപ്പുള്ള ഒരു സൂപെർതാരത്തിൻറെ വളർചയുടെ പ്രധാന ഘട്ടവും അവിടെ ആരംഭിച്ചു.
1975 ഓഗസ്റ്റ് 15ന് തിയറ്ററുകളിലെത്തിയ ഷോലെ ഇൻഡ്യൻ സിനിമയിൽ അതുവരെയുണ്ടായിരുന്ന മുഴുവൻ കളക്ഷൻ റെകോർഡുകളും മാറ്റിയെഴുതി. പിന്നീടങ്ങോട്ട് 80 കളുടെ അവസാനം വരെയുള്ള ഹിന്ദി സിനിമ ഒരർഥത്തിൽ അമിതാഭ് ബച്ചൻറേത് മാത്രമായിരുന്നു.
ആ താരപ്രഭാവത്തോടും നേടുന്ന ബോക്സ് ഓഫീസ് വിജയത്തോടും കിടപിടിക്കാനുള്ള താരങ്ങൾ ആ സമയത്ത് വേറെ ഉണ്ടായിരുന്നില്ല. ഒന്നിലധികം കഥാപാത്രങ്ങളായി ആരാധകർക്ക് മുന്നിൽ അവതരിപ്പിക്കാനുള്ള മുഖ്യധാരാ സിനിമയുടെ ശ്രമം ആരംഭിച്ചതും ഒരുപക്ഷെ അമിതാഭ് ബച്ചനിൽ നിന്നായിരിക്കണം.
നരേന്ദ്ര ബേദിയുടെ സംവിധാനത്തിൽ 1976ൽ പുറത്തെത്തിയ 'അദാലത്തി'ലെ അച്ഛനിലും മകനിലും തുടങ്ങി നിരവധി ചിത്രങ്ങളിൽ ബച്ചൻ ഇരട്ട കഥാപാത്രങ്ങളായി എത്തി. അമർ അക്ബർ ആൻറണി, മുഖദ്ദർ കാ സിക്കന്ദർ, ത്രിശൂൽ, ഡോൺ, സുഹാഗ്, കാല പത്ഥർ, ദോസ്‍താന, മർദ് എന്നിങ്ങനെ തുടങ്ങുന്നു അദ്ദേഹത്തിന്റെ വിജയ ചിത്രങ്ങൾ.

എന്നാൽ 1988ൽ, സിനിമയിലേക്ക് തിരിച്ചെത്തിയ 'ഷഹെൻഷാ' വിജയം നേടിയെങ്കിലും തൊട്ടടുത്ത വർഷമെത്തിയ ജാദൂഗർ, തൂഫാൻ അടക്കമുള്ള ചിത്രങ്ങളൊക്കെ പരാജയമായി. അതേസമയം ബോക്സ് ഓഫീസ് പരാജയങ്ങൾ തന്നിലെ നടനെ നവീകരിക്കാനുള്ള അവസരമായിക്കൂടിയാണ് ബച്ചൻ കണ്ടത്.
മുകുൾ എസ് ആനന്ദിൻറെ സംവിധാനത്തിൽ 1990ൽ പുറത്തിറങ്ങിയ 'അഗ്നിപഥി'ലെ അഭിനയത്തിന് അദ്ദേഹത്തിന് ആദ്യത്തെ ദേശീയ അവാർഡ് ലഭിച്ചു. പിന്നീട് രണ്ടായിരത്തിനു ശേഷം ബോളിവുഡ് സിനിമാപ്രേമികൾ സ്ക്രീനിൽ കണ്ട ബച്ചൻ മറ്റൊരാളായിരുന്നു.
നാരഗാജ് മഞ്ജുളെയുടെ 'ഝൂണ്ഡ്', അയൻ മുഖർജിയുടെ ബ്രഹ്മാസ്ത്ര, രമേഷ് അരവിന്ദിൻറെ ബടർഫ്ളൈ, അജയ് ദേവ്‍ഗൺ സംവിധാനം ചെയ്യുന്ന മെയ്‍ ഡേ, വികാസ് ബാലിൻറെ ഗുഡ്‍ബൈ എന്നിങ്ങനെയാണ് അമിതാഭ് ബചൻറേതായി പുറത്തുവരാനുള്ള ചിത്രങ്ങൾ.

Keywords: News, Mumbai, Entertainment, Film, Cinema, Actor, Birthday, Bollywood, Top-Headlines, Amitabh Bachchan, Happy Birthday Amitabh Bachchan.
< !- START disable copy paste -->