സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; പവന് 38,000 രൂപ കടന്നു
കൊച്ചി: (www.kasargodvartha.com 22.03.2022) സംസ്ഥാനത്ത് ചൊവ്വാഴ്ച സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 280 രൂപയാണ് ചൊവ്വാഴ്ച കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 38,200 രൂപയായി വില. ഒരു ഗ്രാം സ്വര്‍ണത്തിന് 4,775 രൂപയാണ് വില. തിങ്കളാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 37,920 രൂപയായിരുന്നു വില.
രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് 1935.74 രൂപയായി. കഴിഞ്ഞ രണ്ട് ദിവസങ്ങളായി പവന് 37,840 രൂപയായിരുന്നു വില. ഈ മാസം മാര്‍ച് ഒന്‍പതിന് മാര്‍ച് മാസത്തിലെലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില എത്തിയിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 40,560 രൂപയായി രാവിലെ വില ഉയര്‍ന്നിരുന്നു. പിന്നീട് 39,840 രൂപയായി വില കുറഞ്ഞെങ്കിലും ഇതാണ് മാര്‍ചിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്.
Keywords: Kochi, News, Kerala, Top-Headlines, Cinema, Gold, Price, Gold Price, Gold price hiked again in Kerala.