നിന്റെ വളർചയിൽ നീ എത്രത്തോളം പ്രതിബദ്ധയുള്ളവളാണെന്ന് കാണിച്ചുകൊടുത്തു; മഞ്ജു വാര്യർക്ക് ജന്മദിനാശംസകളുമായി ഗീതു മോഹൻദാസ്
Sep 10, 2021, 11:48 IST
കൊച്ചി: (www.kasargodvartha.com 10.09.2021) മലയാളത്തിന്റെ ലേഡി സൂപെർ സ്റ്റാർ മഞ്ജു വാര്യർക്ക് ജന്മദിനാശംസകൾ നേർന്ന് നടിയും സംവിധായകയുമായ ഗീതു മോഹൻ ദാസ്. കഠിനമായ വിമർശനങ്ങൾ നിരന്തരം കേൾക്കുന്നത് എളുപ്പമല്ലയെന്നും, പക്ഷേ അത് പ്രസന്നതയോടെ കേട്ട്, നിന്റെ ജോലിയിൽ പ്രയോഗിച്ച് വളരെ മനോഹരമായി നീ അതിനെ കീഴടക്കിയെന്നുമാണ് ഗീതു മോഹൻ ദാസ് പറഞ്ഞത്.
ഗീതു മോഹൻദാസിന്റെ വാക്കുകൾ
'കഠിനമായ വിമർശനങ്ങൾ നിരന്തരം കേൾക്കുന്നത് എളുപ്പമല്ല, എനിക്കറിയാം...പക്ഷേ അത് പ്രസന്നതയോടെ കേട്ട്, നിന്റെ ജോലിയിൽ പ്രയോഗിച്ച് വളരെ മനോഹരമായി അതിനെ കീഴടക്കി, ഒരു വ്യക്തിയെന്ന നിലയിൽ നീ എത്രമാത്രം സുരക്ഷിതയാണെന്നും നിന്റെ കഴിവിൽ എത്ര മിടുക്കിയാണെന്നും ഒരു അഭിനേതാവെന്ന നിലയിൽ നിന്റെ വളർചയിൽ നീ എത്രത്തോളം പ്രതിബദ്ധയുള്ളവളാണെന്നും കാണിച്ചുകൊടുത്തു. നിന്നെ മികച്ചതാക്കാൻ പ്രേരിപ്പിക്കുന്നത് തുടരുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു, കാരണം നിന്റെ മികച്ചത് ഇനിയും വരാനിരിക്കുന്നതായി ഞാൻ വിശ്വസിക്കുന്നു, മാത്രമല്ല അത് വളരെ വേഗം വരുമെന്ന് ഞാൻ വിശ്വസിക്കുകയും ചെയ്യുന്നു. ഇന്ന് നിന്റെ ജന്മദിനത്തിൽ ഞാൻ പറയുന്നു നീ എന്റെ ഗാഥാ ജാം മാത്രമല്ല, നീ എന്റെ നിധിയാണ്.
അതേസമയം നടി പൂർണിമയും മഞ്ജുവിന് ആശംസയുമായി രംഗത്തെത്തിയിരുന്നു. ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നാണ് പൂർണിമ കുറിച്ചത്. ചതുർമുഖമാണ് മഞ്ജുവിന്റേതായിഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
മരക്കാർ, ജാക് ആൻഡ് ജിൽ, കയറ്റം, ലളിതം സുന്ദരം, പടവെട്ട്, മേരി ആവാസ് സുനോ, വെളളരിക്കാപട്ടണം, കാപ്പ തുടങ്ങി നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്.
Keywords: News, Kochi, Kerala, State, Top-Headlines, Entertainment, Cinema, Film, Birthday, Actor, Geethu Mohan Das, Manju Warrier, Geethu Mohan Das Birthday wishes to Manju Warrier.
< !- START disable copy paste -->