'അമ്മയെ മോശമായി ചിത്രീകരിച്ചു'; 'ഗംഗുഭായ് കത്യവാഡി'ക്കെതിരെ കുടുംബം രംഗത്ത്
Feb 17, 2022, 18:53 IST
മുംബൈ: (www.kasargodvartha.com 17.02.2022) ആലിയ ഭട് കേന്ദ്ര കഥാപാത്രമായി ചിത്രം 'ഗംഗുഭായ് കത്യവാഡി'ക്കെതിരെ ഗംഗുഭായിയുടെ കുടുംബം. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി 25ന് തീയേറ്ററുകളില്‍ എത്താനിരിക്കെയാണ് ചിത്രത്തിനെതിരെ യഥാര്‍ഥ ഗംഗുഭായിയുടെ കുടുംബം രംഗത്തെത്തിയത്.
തങ്ങളുടെ അമ്മയെ മോശമായി ചിത്രീകരിച്ച ബന്‍സാലി ചിത്രത്തിന്റെ റിലീസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഉന്നയിച്ച് ഗംഗുഭായിയുടെ ദത്തുപുത്രനും കൊച്ചുമകളുമാണ് പരാതി നല്‍കിയത്. തങ്ങളുടെ അമ്മയെ മോശമായി ചിത്രീകരിച്ചുവെന്ന് ഇവര്‍ ആരോപിക്കുന്നു. അമ്മയെ ഒരു ലൈംഗിക തൊഴിലാളിയായി ചിത്രീകരിച്ചുവെന്നും ജനങ്ങള്‍ അമ്മയെക്കുറിച്ച് പറയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ പറയുന്നുവെന്നും പരാതിയില്‍ പറയുന്നു. ചിത്രത്തിന്റെ ആദ്യ പ്രൊമോ വിഡിയോ പുറത്തുവന്നതിന് പിന്നാലെ ഗംഗുഭായിയുടെ കുടുംബം മുംബൈ കോടതിയെ സമീപിച്ചത്.
Keywords: Mumbai, News, National, Top-Headlines, Family, Cinema, Entertainment, Court, Sanjay Leela Bhansali, Movie, Gangubai Kathiawadi's family seeks stay on release of Sanjay Leela Bhansali's movie.

സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി, ആലിയ ഭട്, ഹുസൈന്‍ സെയ്ദി എന്നിവര്‍ക്കെതിരെ കോടതി സമന്‍സ് അയച്ചു. ട്രെയ്ലര്‍ റിലീസ് ചെയ്തത് മുതല്‍ കുടുംബം വല്ലാത്ത അവസ്ഥയിലാണെന്ന് അഭിഭാഷകന്‍ നരേന്ദ്ര ദുബെ പറയുന്നു. 'ഗംഗുഭായിയെ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്ന രീതി തീര്‍ത്തും തെറ്റാണ്. ഒരു സാമൂഹ്യപ്രവര്‍ത്തകയെ ആണ് ഇത്തരത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഇത് ഏതെങ്കിലും കുടുംബത്തിന് ഇഷ്ടപ്പെടുമോ'എന്നും നരേന്ദ്ര ചോദിക്കുന്നു. ചിത്രത്തിന്റെ റിലീസ് തടയണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.