city-gold-ad-for-blogger

രമേഷ് പിഷാരടിയുടെ രണ്ടാമത്തെ ചിത്രത്തില്‍ നായകന്‍ മമ്മൂട്ടി, ടീസര്‍ കാണാം

കൊച്ചി:(www.kasargodvartha.com 01/11/2018) രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. രമേശ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തിന് ഗാനഗന്ധര്‍വ്വന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ജയറാമിനെ നായകനാക്കി ചെയ്ത പഞ്ചവര്‍ണത്തത്തയാണ് പിഷാരടിയുടെ സംവിധാനത്തിലിറങ്ങിയ ആദ്യ ചിത്രം.

രമേഷ് പിഷാരടിയുടെ രണ്ടാമത്തെ ചിത്രത്തില്‍ നായകന്‍ മമ്മൂട്ടി, ടീസര്‍ കാണാം

കഥാപാത്ര വൈവിധ്യങ്ങളിലൂടെ മുന്നരപതിറ്റാണ്ടുകളില്‍ അധികമായി ഇന്ത്യന്‍ സിനിമയുടെ അത്ഭുതം, മലയാളികളുടെ അഭിമാനം, എന്നേയും നിങ്ങളേയും ഒരുപോലെ വിസ്മയിപ്പിച്ച പത്മശ്രീ ഭരത് മമ്മൂട്ടി. നമ്മുടെ സ്വന്തം മമ്മൂക്കയുമായി ഒത്തുചേര്‍ന്ന് ഒരു സിനിമ. ഗാനമേള വേളകളില്‍ അടിപൊളി പാട്ടുകള്‍ പാടുന്ന കലാസദന്‍ ഉല്ലാസായി മമ്മൂക്ക വേഷമിടുമ്‌ബോള്‍ ആ ചെറിയ ജീവിതത്തിലെ രസങ്ങളും നീരസങ്ങളും 2019 ല്‍ നിങ്ങളുടെ മുന്നില്‍ എത്തുന്നു. സ്‌നേഹത്തോടെ കൂട്ടുകാര്‍ അയാളെ വിളിക്കുന്നു ഗാനഗന്ധര്‍വ്വന്‍.... ഇതാണ് പിഷാരടി വീഡിയോയില്‍ പറയുന്നത്




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Top-Headlines, Cinema, Entertainment, Video, Ganagandharvan Official Title Teaser

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia