'വിക്രം' സിനിമയുടെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്ത് വിട്ടു; കാത്തിരിപ്പോടെ ആരാധകര്‍
കൊച്ചി: (www.kasargodvartha.com 11.07.2021) പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമായി വിക്രം ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തുവിട്ട് നടന്‍ കമലഹാസന്‍. കമല്‍ ഹാസനും ലോകേഷ് കനകരാജും ഒന്നിക്കുന്ന ചിത്രമാണ് വിക്രം. കമലഹാസനൊപ്പം തുല്യപ്രാധാന്യമുള്ള വേഷത്തില്‍ വിജയ് സേതുപതിയും ഒപ്പം ഫഹദ് ഫാസിലും ചിത്രത്തില്‍ പ്രധാന വെഷം ചെയ്യുന്നുണ്ട്.
ധീരന്മാരാണ് കിരീടം ചൂടുക എന്ന കുറിപ്പോടെയാണ് പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. കഴിവുറ്റ യുവതാരങ്ങള്‍ക്കൊപ്പം താന്‍ എത്തുകയാണെന്നും മുന്‍പത്തെപ്പോലെ വിജയിപ്പിക്കണമെന്നും കമലഹാസന്‍ കുറിച്ചു. കമല്‍ഹാസന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരുടെ മുഖമാണ് പോസ്റ്ററില്‍. ചോര പൊടിയുന്ന ചെറിയ മുറിവുകളോടെയാണ് മൂന്നുപേരും. ഫസ്റ്റ് ലുക് പോസ്റ്ററില്‍ തന്നെ ആരാധകര്‍ ആവേശത്തിലാണ്.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Actor, First look poster of 'Vikram' released