New Movie | ദുല്‍ഖറിന്റെ 'കിങ് ഓഫ് കൊത്ത'യുടെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്ത്
കൊച്ചി: (www.kasargodvartha.com) ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന 'കിങ് ഓഫ് കൊത്ത' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറക്കി. സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്ററില്‍ തീപ്പൊരി ലുകിലാണ് ദുല്‍ഖര്‍. ഐശ്വര്യ ലക്ഷ്മിയും നൈല ഉഷയുമാണ് നായികാവേഷത്തിലെത്തുന്നത്.
രണ്ട് കാലഘട്ടത്തിലെ കഥ പറയുന്ന ചിത്രം വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. ചിത്രം നിര്‍മിക്കുന്നത് വെഫെറര്‍ ഫിലിംസും സീ സ്റ്റുഡിയോയും ചേര്‍ന്നാണ്. ചിത്രത്തില്‍ ഗോകുല്‍ സുരേഷ് ഗോപിയും പ്രധാന വേഷത്തിലുണ്ട്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിന്റെ ചിത്രീകരണം തമിഴ്നാട്ടിലെ കാരൈക്കുടിയില്‍ ആണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
കണ്ണും കണ്ണും കൊള്ളയടിത്താല്‍, കുറുപ്പ്, സീതാറാം, ചുപ്പ് എന്നീ സിനിമകള്‍ക്ക് ശേഷമാണ് കിംഗ് ഓഫ് കൊത്തയില്‍ ദുല്‍ഖര്‍ നായകനാകുന്നത്. സമാനതകളില്ലാത്ത കാഴ്ചാനുഭൂതി ചിത്രം സിനിമാ പ്രേമികള്‍ക്ക് സമ്മാനിക്കുമെന്ന് ഫസ്റ്റ് ലുക് പോസ്റ്റര്‍ തന്നെ ഉറപ്പുനല്‍കുന്നു.