മോഹന്‍ലാലും പൃഥിരാജും ഒന്നിക്കുന്ന 'ബ്രോ ഡാഡി'യുടെ ഫസ്റ്റ് ലുക് പോസ്റ്റെര്‍ പുറത്ത്
കൊച്ചി: (www.kasargodvartha.com 29.12.2021) ലൂസിഫറിന് ശേഷം മോഹന്‍ലാലും പൃഥിരാജും ഒന്നിക്കുന്ന ചിത്രം 'ബ്രോ ഡാഡി'യുടെ ഫസ്റ്റ് ലുക് പോസ്റ്റെര്‍ പുറത്തിറക്കി. മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും കഥാപാത്രങ്ങളാണ് ഫസ്റ്റ് ലുകില്‍ കാണാന്‍ കഴിയുന്നത്. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിന്റെ ഡയറക്ട് റിലീസ് ആയിരിക്കും ചിത്രമെന്ന് നേരത്തേ റിപോര്‍ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
പൃഥിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് 'ബ്രോ ഡാഡി'. ചിത്രത്തില്‍ പൃഥിരാജ് ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്‍ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്‌സ്, മുരളി ഗോപി, കനിഹ, സൗബിന്‍ ശാഹിര്‍, കാവ്യ ഷെടി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ശ്രീജിത്ത് എന്‍, ബിബിന്‍ മാളിയേക്കല്‍ എന്നിവരാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് പ്രോജക്റ്റ് ഡിസൈന്‍ നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ്.
സംഗീതം ദീപക് ദേവ്. എഡിറ്റിങ് അഖിലേഷ് മോഹന്‍. കലാസംവിധാനം മോഹന്‍ദാസ്. ഓഡിയോഗ്രഫി രാജാകൃഷ്ണന്‍ എം ആര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വാവ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, വസ്ത്രാലങ്കാരം സുജിത്ത് സുധാകരന്‍, മേയ്‌കെപ് ശ്രീജിത്ത് ഗുരുവായൂര്‍, സ്റ്റില്‍സ് സിനറ്റ് സേവ്യര്‍, ഫസ്റ്റ് ലുക് ഡിസൈന്‍ ഓള്‍ഡ്മങ്ക്‌സ്, പബ്ലിസിറ്റി ഡിസൈന്‍സ് ആനന്ദ് രാജേന്ദ്രന്‍.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, First look poster of mohanlal and prithviraj movie 'Bro Daddy' released