Rorschach | ചോരപുരണ്ട തുണിയും മുഖത്ത് ചുറ്റി കസേരയില്‍ ഇരിക്കുന്ന മമ്മൂട്ടി; ആകാംക്ഷ നിറച്ച് 'റോഷാക്ക്' ഫസ്റ്റ് ലുക് പോസ്റ്റര്‍
May 3, 2022, 10:35 IST
കൊച്ചി: (www.kasargodvartha.com) മമ്മൂട്ടി നായകനായി എത്തുന്ന 'റോഷാക്ക്' എന്ന ചിത്രത്തിന്റെ ആകാംക്ഷ നിറയ്ക്കുന്ന ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറക്കി. 'കെട്ട്യോളാണ് എന്റെ മാലാഖ' ശേഷം നിസാം ബശീര്‍ ഒരുക്കുന്ന ഈ ത്രിലര്‍ (Triller) ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത് മമ്മൂട്ടികംപനിയാണ്. സൈകോളജികല്‍ ത്രിലര്‍ ഗണത്തില്‍പ്പെട്ടതാണ് ചിത്രമെന്നാണ് ഫസ്റ്റ് ലുക്ക് നല്‍കുന്ന സൂചന.
ചോരപുരണ്ട തുണിയും മുഖത്ത് ചുറ്റി കസേരയില്‍ ഇരിക്കുന്ന മമ്മൂട്ടിയാണ് പോസ്റ്ററില്‍ കാണാന്‍ കഴിയുന്നത്. അതേസമയം, 'റോഷാക്കി'ന്റെ ചിത്രീകരണം കൊച്ചിയിലും പരിസരപ്രദേശത്തുമായി പുരോഗമിക്കുന്നു. ശറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍ , മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

തിരക്കഥ ഒരുക്കുന്നത് അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നീ ചിത്രങ്ങളുടെ രചന നിര്‍വഹിച്ച സമീര്‍ അബ്ദുള്‍ ആണ്. നിമിഷ് രവിയാണ് ഛായാഗ്രഹണം. ചിത്ര സംയോജനം കിരണ്‍ ദാസ്, പ്രോജക്ട് ഡിസൈനര്‍ ബാദുഷ, സംഗീതം മിഥുന്‍ മുകുന്ദന്‍, കലാ സംവിധാനം ഷാജി നടുവില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, ചമയം റോണക്‌സ് സേവ്യര്‍ ആന്‍ഡ് എസ്സ്. ജോര്‍ജ് ,വസ്ത്രാലങ്കാരം സമീറ സനീഷ്, പിആര്‍ഓ പ്രതീഷ് ശേഖര്‍.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Actor, Mammootty-Filim, First look poster of Mammootty's Rorschach is out.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Actor, Mammootty-Filim, First look poster of Mammootty's Rorschach is out.