'ബീരെ’ തുളു സിനിമയുടെ ഫസ്റ്റ്‌ലുക് പോസ്റ്റര്‍ ജനുവരി ഒന്നിന് പ്രകാശനം ചെയ്യും; കര്‍ണാടക മന്ത്രി വാസുദേവ് സുനില്‍കുമാര്‍ സംബന്ധിക്കും
Dec 30, 2021, 18:31 IST
കാസര്‍കോട്: (www.kasargodvartha.com 30.12.2021) ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കുന്ന ‘ബീരെ’ തുളു സിനിമയുടെ ഫസ്റ്റ്‌ലുക് പോസ്റ്റര്‍ ജനുവരി ഒന്നിന് വൈകീട്ട് നാല് മണിക്ക് കാസര്‍കോട് മുൻസിപൽ കോൻഫറന്‍സ് ഹോളില്‍ കര്‍ണാടക സാംസ്‌കാരിക ഊര്‍ജ മന്ത്രി വാസുദേവ് സുനില്‍കുമാര്‍ പ്രകാശനം ചെയ്യുമെന്ന് അണിയറ പ്രവർത്തകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തുളു കന്നഡ സിനിമാതാരം അരവിന്ദ് ബോളാര്‍ ഏറ്റുവാങ്ങും.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി അധ്യക്ഷത വഹിക്കും. എംഎല്‍എമാരായ എന്‍ എ നെല്ലിക്കുന്ന്, അഡ്വ. സി എച് കുഞ്ഞമ്പു, എ കെ എം അശ്‌റഫ് സംസാരിക്കും. കര്‍ണാടക കെപിസിസി പ്രവാസികാര്യസെല്‍ ചെയർമാൻ ആരതി കൃഷ്ണ മുഖ്യാതിഥിയായിരിക്കും.
മൂകനും ബധിരനുമായ ‘ബീരെ’ എന്ന മധ്യവസ്‌കന്റെ ഓര്‍മകളും ജീവിതപ്രതിസന്ധികളും പ്രമേയമാകുന്ന സിനിമയില്‍ കന്നഡ, തുളു, മലയാള സിനിമയിലെ പ്രമുഖ അഭിനേതാക്കള്‍ വേഷമിടും. ഫെബ്രുവരി 26 ന് കേരള-കര്‍ണാടക അതിര്‍ത്തിപ്രദേശങ്ങളില്‍ ചിത്രീകരണം തുടങ്ങും. തുളുനാട്ടിലെ സാംസ്‌കാരിക വൈവിധ്യങ്ങള്‍ സിനിമയിലൂടെ വരച്ചുകാണിക്കും.
വൈഡ് സ്‌ക്രീന്‍ മീഡിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. മനോജ് ഗോവിന്ദന്‍ നിര്‍മിക്കുന്ന സിനിമ ഗോപി കുറ്റിക്കോല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു. കന്നഡ, തുളു ഭാഷകളില്‍ ഒരേസമയം നിര്‍മിക്കുന്ന സിനിമ പ്രേക്ഷകര്‍ക്ക് പുതിയ അനുഭവമാകുമെന്ന് പിന്നണി പ്രവര്‍ത്തകര്‍ അവകാശപ്പെട്ടു. ചിത്രം മലയാളത്തില്‍ മൊഴിമാറ്റം ചെയ്യും.
അതേസമയം പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍കുകള്‍ പൂര്‍ത്തിയായിവരുന്ന വൈഡ് സ്‌ക്രീന്‍ പ്രൊഡക്ഷന്‍സ് നിര്‍മിച്ച ‘നബീക്ക’ എന്ന മലയാള സിനിയുടെ ഗാനങ്ങള്‍ ഈ ചടങ്ങില്‍വെച്ച് റിലീസ് ചെയ്യും. കാസര്‍കോട് പൊലീസ് സുപ്രണ്ട് ബി രാജീവന്‍ മലയാള സിനിമാ നടനും അസോസിയേറ്റ് ഡയറക്ടറുമായ രാജേഷ് മാധവന് നല്‍കി പ്രകാശനം ചെയ്യും. തുടര്‍ന്ന് ഗാനമേള, ആദരവ്, നൃത്തങ്ങൾ എന്നിവ അരങ്ങേറും. പ്രവേശനം സൗജന്യമായിരിക്കും.
വാർത്താസമ്മേളനത്തില്‍ സംവിധായകന്‍ ഗോപി കുറ്റിക്കോല്‍, നടനും ചന്ദ്രഗിരി, ഗൃഹനാഥന്‍ എന്നീ സിനിമകളുടെ നിര്‍മാതാവുമായ ജയചന്ദ്രന്‍ അരമങ്ങാനത്ത്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍മാരായ തുളസീധരന്‍, സര്‍വമംഗള റാവു, നടി സുസ്മിത എന്നിവര്‍ സംബന്ധിച്ചു.
Keywords: Kerala, News, Kasaragod, Press meet, Cinema, Film, Press Club, First look poster of Beere movie will be released on January 1.
< !- START disable copy paste -->