ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികയായി എത്തുന്ന 'നെട്രികണ്‍'; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
Oct 23, 2020, 09:11 IST
ചെന്നൈ: (www.kasargodvartha.com 23.10.2020) ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികയായി എത്തിയ 'നെട്രികണ്‍' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. റൗഡി പിക്‌ചേഴ്‌സ് പ്രൊഡക്ഷന്റെ ബാനറില്‍ സംവിധായകനും നടിയുടെ ആണ്‍ സുഹൃത്തുമായ വിഘ്‌നേഷ് ശിവനാണ് ചിത്രം നിര്‍മിക്കുന്നത്.
നയന്‍താരയുടെ 65-ാം ചിത്രമായ 'നെട്രികണ്‍ ' സംവിധാനം ചെയ്യുന്നത് മിലിന്ദ് റാവു ആണ്. വിഘ്‌നേഷ് ശിവന്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ചിത്രത്തില്‍ നയന്‍താര അന്ധയായാണ് അഭിനയിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.
Keywords: Chennai, News, National, Cinema, Entertainment, Actress, Unveiled, Nayanthara, Top-Headlines, First look of Nayanthara's Netrikann unveiled