city-gold-ad-for-blogger

ദുല്‍ഖറിന്റെ 'ഹേയ് സിനാമിക' തീയേറ്ററുകളിലേക്ക്; റിലീസ് പ്രഖ്യാപിച്ച് ഫസ്റ്റ് ലുക്

ചെന്നൈ: (www.kasargodvartha.com 21.12.2021) മലയാളത്തിന്റെ പ്രയ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന തമിഴ് ചിത്രം 'ഹേ സിനാമിക'യുടെ റിലീസിങ് തീയതി പ്രഖ്യാപിച്ചു. ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്‌റ്റെര്‍ പങ്കുവെച്ച് ദുല്‍ഖര്‍ തന്നെയാണ് റിലീസ് തിയതി അറിയിച്ചത്. 2022 ഫെബ്രുവരി 25ന് ചിത്രം തീയേറ്ററുകളിലെത്തും. 

ഡാന്‍സ് കൊറിയോഗ്രാഫര്‍ ബൃന്ദ ഗോപാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഹേ സിനാമിക'. അദിതി റാവുവും കാജള്‍ അഗര്‍വാളുമാണ് നായികമാരായി എത്തുന്നത്. പല രൂപത്തിലും ഭാവത്തിലും വേഷത്തിലുമുള്ള ദുല്‍ഖറിനെയാണ് ഫസ്റ്റ് ലുകില്‍ കാണാനാകുന്നത്.

ദുല്‍ഖറിന്റെ 'ഹേയ് സിനാമിക' തീയേറ്ററുകളിലേക്ക്; റിലീസ് പ്രഖ്യാപിച്ച് ഫസ്റ്റ് ലുക്

പ്രീത ജയരാമന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. 'ഹേയ് സിനാമിക' എന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് മധന്‍ കര്‍കിയാണ്. ജിയോ സ്റ്റുഡിയോസ്, ഗ്ലോബല്‍ വണ്‍ സ്റ്റുഡിയോസ്, വൈക്കം18 സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മിക്കുന്നത്. ഗോവിന്ദ വസന്ത ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. 

Keywords:  Chennai, News, National, Top-Headlines, Cinema, Entertainment, Actor, First look of Dulquer Salmaan's new movie Hey Sinamika out

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia