city-gold-ad-for-blogger

New Movie | നീണ്ട ഇടവേളയ്ക്ക് ശേഷം 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ'യിലൂടെ ആന്‍ അഗസ്റ്റിന്‍ തിരിച്ചെത്തുന്നു; ചിത്രത്തിന്റെ ഫസ്റ്റ് ലുക് പുറത്തിറക്കി

കൊച്ചി: (www.kasargodvartha.com) നീണ്ട ഇടവേളയ്ക്ക് ശേഷം 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' എന്ന ചിത്രത്തിലൂടെ ആന്‍ അഗസ്റ്റിന്‍ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു. സുരാജ് വെഞ്ഞാറമൂട് ആണ് ചിത്രത്തില്‍ നായകനാവുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക് അണിയറക്കാര്‍ പുറത്തിറക്കി. മോഹന്‍ലാല്‍ ആണ് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ ലോഞ്ച് ചെയ്തത്.

പ്രശസ്ത എഴുത്തുകാരന്‍ എം മുകുന്ദന്‍ രചന നിര്‍വഹിക്കുന്നത്. ഇതേ പേരില്‍ താനെഴുതിയ കഥയുടെ വികസിത രൂപമാണ് എം മുകുന്ദന്‍ തിരക്കഥയാക്കിയിരിക്കുന്നത്. തിരക്കഥയും സംഭാഷണവും എം മുകുന്ദന്‍ തന്നെയാണ് എഴുതിയിരിക്കുന്നത്.

New Movie | നീണ്ട ഇടവേളയ്ക്ക് ശേഷം 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ'യിലൂടെ ആന്‍ അഗസ്റ്റിന്‍ തിരിച്ചെത്തുന്നു; ചിത്രത്തിന്റെ ഫസ്റ്റ് ലുക് പുറത്തിറക്കി

സുകൃതം ഉള്‍പെടെ ശ്രദ്ധേയ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള ഹരികുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാഹിയിലും പരിസരപ്രദേശങ്ങളിലുമായിട്ടായിരുന്നു സിനിമയുടെ ചിത്രീകരണം. കൈലാഷ്, ജനാര്‍ദ്ദനന്‍, സ്വാസിക വിജയ്, ദേവി അജിത്ത്, നീന കുറുപ്പ്, മനോഹരി ജോയ്, ബേബി അലൈന ഫിദല്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

Keywords: Kochi, news, Kerala, Top-Headlines, Cinema, Entertainment, First look of Auto Rickshawkarante Bharya out.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia