city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്ത സിനിമകള്‍ വീണ്ടും തിയറ്ററുകളില്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ല: ഫിലിം ചേംബര്‍

കൊച്ചി: (www.kasargodvartha.com 16.02.2021) ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്ത സിനിമകള്‍ വീണ്ടും തിയറ്ററുകളില്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന നിലപാട് കടുപ്പിച്ച് ഫിലിം ചേംബര്‍. ഒടിടി റിലീസിന് ശേഷം മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2 തിയേറ്ററില്‍ ചിത്രം പ്രദര്‍ശിപ്പിക്കാനുള്ള അണിയറ പ്രവര്‍ത്തകര്‍ പദ്ധതിയിട്ടിരുന്നു. ഈ നീക്കത്തിനെതിരെ ഇപ്പോള്‍ ഫിലിം ചേംബര്‍ രംഗത്തെത്തിയത്. 

ഫെബ്രുവരി 19ന് ആമസോണ്‍ പ്രൈമിലൂടെയാണ് ദൃശ്യം 2 പ്രേക്ഷകരിലേക്കെത്തുന്നത്. ഒരിടവേളക്ക് ശേഷം തിയറ്ററുകള്‍ തുറന്നപ്പോള്‍ ദൃശ്യവും തിയറ്ററില്‍ കാണാമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ ദൃശ്യം 2 ഒടിടിയിലും മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം തിയറ്ററുകളിലും റിലീസ് ചെയ്യുമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനിടയില്‍ ഒടിടിയില്‍ റീലീസ് ചെയ്താലും ചിത്രം തിയറ്ററുകളിലെത്തുമെന്നും വാര്‍ത്തകള്‍ പരന്നിരുന്നു.

ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്ത സിനിമകള്‍ വീണ്ടും തിയറ്ററുകളില്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ല: ഫിലിം ചേംബര്‍

Keywords: Kochi, news, Kerala, Top-Headlines, Cinema, Entertainment, Films released on OTT platforms will not be allowed to re-release in theaters: Film Chamber

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia