city-gold-ad-for-blogger

'മെയ്ഡ് ഇന്‍ ക്യാരവാന്‍' ചിത്രീകരണം തൊടുപുഴയില്‍ പൂര്‍ത്തിയായി; തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യാന്‍ കാത്തിരിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍

തൊടുപുഴ: (www.kasargodvartha.com 25.08.2021) ആനന്ദം ഫെയിം അന്നു ആന്റണി നായികയാകുന്ന 'മെയ്ഡ് ഇന്‍ ക്യാരവാന്‍' എന്ന സിനിമയുടെ ചിത്രീകരണം തൊടുപുഴയില്‍ പൂര്‍ത്തിയായി. ദുബൈയിയിലെ പ്രവാസികളുടെ ജീവിതത്തിലെ വേറിട്ട കഥയുമായി എത്തുന്ന ചിത്രമാണ് 'മെയ്ഡ് ഇന്‍ ക്യാരവാന്‍'. കോവിഡ് കാലത്ത് അബൂദബിയില്‍ തുടങ്ങി, ദുബൈയില്‍ ഷെഡ്യൂള്‍ ബ്രേക് ചെയ്ത ചിത്രത്തിന്റെ ചിത്രീകരണം മാസങ്ങള്‍ക്ക് ശേഷമാണ് കേരളത്തില്‍ പുനരാരംഭിച്ചത്. 

പുതുമുഖം പ്രിജില്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം നവാഗതനായ ജോമി കുര്യാക്കോസാണ്. സിനിമ കഫേ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഞ്ജു ബാദുഷയാണ് ചിത്രം നിര്‍മിക്കുന്നത്. ഇന്ദ്രന്‍സ്, ആന്‍സന്‍ പോള്‍, മിഥുന്‍ രമേഷ്, അന്താരാഷ്ട്ര താരങ്ങളും മോഡലുകളുമായ ഹാഷെം കടൂറ, അനിക ബോയ്‌ലെ, നസ്സഹ, എല്‍വി സെന്റിനോ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. 

'മെയ്ഡ് ഇന്‍ ക്യാരവാന്‍' ചിത്രീകരണം തൊടുപുഴയില്‍ പൂര്‍ത്തിയായി; തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യാന്‍ കാത്തിരിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍

ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് വിനു തോമസ് സംഗീതം നല്‍കുന്നു. ഇതിനോടകം ചിത്രത്തിന്റെ ഫസ്റ്റ്‌ലുക് പോസ്റ്റര്‍ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ ചേര്‍ന്ന് പുറത്തിറക്കിയിരുന്നു. ചിത്രം തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യാന്‍ കാത്തിരിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. 

Keywords: News, Kerala, Top-Headlines, Cinema, Entertainment, Thodupuzha, Made in Caravan, Filming of 'Made in Caravan' completed in Thodupuzha

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia