city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' മണിയംപാറയില്‍ ഈയാഴ്ച ചിത്രീകരണം തുടങ്ങും; സെറ്റിട്ട പോലിസ് സ്‌റ്റേഷന്‍ പഞ്ചായത്ത് ലൈബ്രറിയാക്കും

കാസര്‍കോട്: (www.kasargodvartha.com 14.12.2016)  'മഹേഷിന്റെ പ്രതികാരം' എന്ന ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും ദിലീഷ് പോത്തനും വീണ്ടും ഒന്നിക്കുന്ന 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഈ ആഴ്ച കാസര്‍കോട് മണിയംപാറയില്‍ ആരംഭിക്കും. ചിത്രത്തിനായ് മണിയംപാറ സകൂളിനടുത്ത് എട്ടുലക്ഷം രൂപ ചിലവില്‍ നിര്‍മിക്കുന്ന പോലിസ് സ്‌റ്റേഷന് സെറ്റിടുകയാണ്. പത്തുദിവസം കൊണ്ടാണ് കരാറുകാരനായ അബൂബക്കര്‍ പോലിസ് സ്‌റ്റേഷന്റെ സെറ്റൊരുക്കിയത്.

ഒന്നരമാസത്തെ ചിത്രീകരണത്തിന് ശേഷം ഈ ബില്‍ഡിംഗ് പഞ്ചായത്ത് ലൈബ്രറിക്കായി വിട്ടു നല്‍കും. ഉര്‍വശി തിയേറ്ററിന്റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം തോമസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന് സജീവ് പഴൂരാണ് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തില്‍ മഹേഷിന്റെ പ്രതികാരത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത സൗബിന്‍ ഷഹീര്‍, അലെന്‍സിയര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' മണിയംപാറയില്‍ ഈയാഴ്ച ചിത്രീകരണം തുടങ്ങും; സെറ്റിട്ട പോലിസ് സ്‌റ്റേഷന്‍ പഞ്ചായത്ത് ലൈബ്രറിയാക്കും


കാസര്‍കോട് പശ്ചാത്തലമാക്കിയുള്ള ഈ ചിത്രത്തിലെ നായകന്‍ ഒരു സാധാരണക്കാരനാണ്. അയാളുടെ ജീവിതത്തിലുണ്ടാവുന്ന ഒരു പ്രധാന സംഭവത്തെ ചുറ്റിപ്പറ്റിയാണ് സിനിമ. 2003ല്‍ ദിലീപിനെ നായകനാക്കി വിനയന്‍ സംവിധാനം ചെയ്ത വാര്‍ ആന്റ് ലൗ എന്ന ചിത്രത്തിന്റെ ചിത്രീകരണവും ഇവിടെ നടന്നിരുന്നു.

Keywords:  Kerala, kasaragod, Film, Cinema, Movie, Fahad Fasil, Love and War, 'Thondimuthalum Dhriksakshiyum', Shooting, Police Station, Panchayath Library. Film-shooting-will-start-in-maniyampara

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia