നിര്‍മാതാവും പ്രമുഖ പാചക വിദഗ്ധനുമായ നൗശാദ് അന്തരിച്ചു
തിരുവനന്തപുരം: (www.kasargodvartha.com 27.08.2021) സിനിമ നിര്‍മാതാവും പ്രമുഖ പാചക വിദഗ്ധനുമായ നൗശാദ് (54) അന്തരിച്ചു. ആന്തരിക അവയവങ്ങള്‍ക്ക് അണുബാധയേറ്റതിനെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുമ്പ് ഹൃദയാഘാതത്തെ തുടര്‍ന്ന് നൗശാദിന്റെ ഭാര്യ ഷീബ മരിച്ചിരുന്നു. പത്തനംതിട്ട ജില്ലയിലെ തിരുവല്ല സ്വദേശിയാണ് അദ്ദേഹം.
പ്രമുഖ കേറ്ററിങ്, റസ്റ്ററന്റ് ശൃംഖലയായ 'നൗശാദ് ദ് ബിഗ് ഷെഫി'ന്റെ ഉടമയാണ്. മമ്മൂട്ടി നായകനായ കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍, ദിലീപിന്റെ സ്പാനിഷ് മസാല തുടങ്ങിയ സിനിമകളുടെ നിര്‍മാതാവാണ് നൗശാദ്. ടെലിവിഷന്‍ ചാനലുകളിലെ കുകെറി ഷോകളിലൂടെ ശ്രദ്ധേയനായിരുന്നു. ഭാര്യ: പരേതയായ ഷീബ നൗശാദ്. മകള്‍: നഷ് വ.
Keywords: Thiruvananthapuram, News, Kerala, Top-Headlines, Cinema, Entertainment, Treatment, Death, Obituary, Film producer and chef Noushad passes away