city-gold-ad-for-blogger

'ട്വന്റി ട്വന്റി' മാതൃകയില്‍ സിനിമ നിര്‍മിക്കുന്നു; പ്രഖ്യാപനം 'അമ്മ'യുടെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന വേളയില്‍

കൊച്ചി: (www.kasargodvartha.com 06.02.2021) 'ട്വന്റി ട്വന്റി' മാതൃകയില്‍ സിനിമ നിര്‍മിക്കുന്നു. താരസംഘടനയായ അമ്മയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന വേളയിലാണ് പ്രഖ്യാപനം. പ്രിയദര്‍ശനും രാജീവ് കുമാറും ചേര്‍ന്ന് സംവിധാനം ചെയ്യും. ആശിര്‍വാദ് സിനിമാസ് ആണ് നിര്‍മാണം. 140 താരങ്ങളാണ് സിനിമയ്ക്ക് വേണ്ടി അണിനിരക്കുക.

'ട്വന്റി 20' പോലൊരു സിനിമ ചെയ്യുന്നുണ്ടെന്നും അതിന്റെ കാര്യങ്ങള്‍ സസ്‌പെന്‍സ് ആയി വച്ചിരിക്കുകയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. 10 കോടി മുതല്‍ മുടക്കില്‍ എല്ലാവിധ അത്യാധുനിക സംവിധാനങ്ങളോട് കൂടിയാണ് 'അമ്മ'യുടെ പുതിയ ആസ്ഥാന മന്ദിരം നിര്‍മിച്ചിരിക്കുന്നത്. കലൂര്‍ ദേശാഭിമാനി റോഡില്‍ നിര്‍മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തത് മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നായിരുന്നു.

 'ട്വന്റി ട്വന്റി' മാതൃകയില്‍ സിനിമ നിര്‍മിക്കുന്നു; പ്രഖ്യാപനം 'അമ്മ'യുടെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന വേളയില്‍

കോവിഡിന്റെ പശ്ചാത്തലത്തില്‍ സിനിമ ഇന്‍ഡസ്ട്രിക്കുണ്ടായ സാമ്പത്തിക നഷ്ടം മറികടക്കാനാണ് സിനിമ നിര്‍മിക്കുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം ടി കെ രാജീവ് കുമാര്‍ ആണ്. സിനിമയുടെ ഫസ്റ്റ് ലുക് പോസ്റ്റര്‍ റിലീസ് ചെയ്തു. സിനിമയുടെ പേര് പുറത്തുവിട്ടിട്ടില്ല. ചിത്രത്തിന്റെ പേര് നിര്‍ദേശിക്കാന്‍ പ്രേക്ഷകര്‍ക്കായി ഒരു മത്സരവും 'അമ്മ' സംഘടന ഒരുക്കുന്നു.

Keywords: Kochi, news, Kerala, Top-Headlines, Cinema, Entertainment, COVID-19, Actor, Film on the 'Twenty Twenty' model; The announcement was made during the inauguration of the new headquarters of 'Amma'

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia