സംവിധായകന്‍ എസ് പി ജനനാഥന്‍ അന്തരിച്ചു
ചെന്നൈ: (www.kvartha.com 14.03.2021) തമഴ് സംവിധായകന്‍ എസ് പി ജനനാഥന്‍ (61) അന്തരിച്ചു. ഞായറാഴ്ച രാവിലെ പത്ത് മണിയോടെ ചെന്നൈയിലെ സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് രണ്ട് ദിവസമായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
നിലവില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ജോലികള്‍ നടക്കുന്നതിന്റെ ഇടയില്‍ ജനനാഥന്‍ ഉച്ചഭക്ഷണം കഴിക്കാനായി വീട്ടിലേയ്ക്ക് പോയി. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് അണിയറപ്രവര്‍ത്തകര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ജനനാഥന്റെ ആദ്യ സിനിമയായ 'ഇയര്‍ക്കൈ' 2003-ല്‍ തമിഴിലെ മികച്ച ഫീച്ചര്‍ സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയിരുന്നു. ഇ, പേരാണ്‍മൈ, ഭൂലോകം, പുറമ്പോക്ക് എങ്കിറ പൊതുവുടമൈ എന്നിവയാണ് ജനനാഥന്‍ സംവിധാനം ചെയ്ത മറ്റ് ചിത്രങ്ങള്‍.
Keywords: Chennai, news, National, Top-Headlines, Cinema, Death, Obituary, SP Jananathan, Film director SP Jananathan passes away