city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സിനിമാ ചിത്രീകരണത്തിനിടെ വൈദ്യുതി ലൈനില്‍ തട്ടി അപകടം; പ്രമുഖ കന്നഡ സിനിമാ താരം ഷോകേറ്റ് മരിച്ചു

ബെംഗളൂറു: (www.kasargodvartha.com 10.08.2021) സിനിമാ ചിത്രീകരണത്തിനിടെ വൈദ്യുതി ലൈനില്‍ തട്ടി അപകടം. കന്നഡ സ്റ്റന്റ് താരം വിവേക് (35) ഷോകേറ്റ് മരിച്ചു. കൂടെ ഉണ്ടായിരുന്ന മറ്റു 2 പേര്‍ക്ക്  ഗുരുതരമായി പരുക്കേറ്റു. ക്രെയിനും ഇരുമ്പുകയറും ഉപയോഗിച്ചുള്ള സംഘട്ടനരംഗ ചിത്രീകരണത്തിനിടെ ഇവ 11കെവി വൈദ്യുതി ലൈനില്‍ തട്ടിയതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. 

രാജരാജേശ്വരി മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിവേക് മരിച്ചിരുന്നു. പരുക്കേറ്റവരെയും ഇവിടെ പ്രവേശിപ്പിച്ചിട്ടുണ്ട്. രാമനഗര ബിഡദിക്കു സമീപം ജോഗേനഹള്ളിയില്‍ അജയ് റാവുവും രചിതാ റാമും പ്രധാന വേഷങ്ങളിലെത്തുന്ന 'ലവ് യൂ രച്ചു'വിന്റെ സെറ്റിലാണു സംഭവം. 

സിനിമാ ചിത്രീകരണത്തിനിടെ വൈദ്യുതി ലൈനില്‍ തട്ടി അപകടം; പ്രമുഖ കന്നഡ സിനിമാ താരം ഷോകേറ്റ് മരിച്ചു


സംഭവത്തില്‍ നേരത്തെ അനുമതി തേടാതെ സ്വകാര്യ റിസോര്‍ടില്‍ ഷൂടിങ് നടത്തിയതിനു ബിഡദി പൊലീസ് കേസെടുത്തു. 

2016ല്‍ ദുനിയാ വിജയിന്റെ 'മസ്തിഗുഡി' സിനിമാ ചിത്രീകരണത്തിനിടെ ഹെലികോപ്റ്ററില്‍ നിന്നു തിപ്പഗൊണ്ടനഹള്ളി തടാകത്തിലേക്കു ചാടിയ 2 സ്റ്റന്റ് താരങ്ങള്‍ മുങ്ങിമരിച്ചിരുന്നു.

Keywords: News, Top-Headlines, National, India, Cinema, Death, Electric post, Obituary, Entertainment, Hospital, Fight master of Kannada movie electrocuted during shoot in Bengaluru

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia