ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 'മരക്കാര്‍' തീയേറ്ററിലെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി; പ്രേക്ഷക ഹൃദയങ്ങളെ ഇളക്കി മറിച്ച് കൗണ്ട്ഡൗണ്‍ മോഷന്‍ പോസ്റ്റെര്‍
കൊച്ചി: (www.kasargodvartha.com 26.11.2021) ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മോഹന്‍ലാലിന്റെ 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' തീയേറ്ററിലെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. ഡിസംബര്‍ രണ്ടിന് തീയേറ്ററുകളില്‍ എത്തുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ കൗണ്ട്ഡൗണ്‍ മോഷന്‍ പോസ്‌റ്റെര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിന്റെ ടീസറുകളും പോസ്‌റ്റെറുകളും ആരാധകര്‍ ഏറെ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്.
മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്ന സുബൈദ എന്ന കഥാപാത്രത്തിന്റെ പോസ്റ്റെറാണ് ഇപ്പോള്‍ പുറത്തുവിട്ടത്. ചിത്രത്തിന്റെ രണ്ടാമത്തെ ടീസറും അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. 23 സെകന്‍ഡ് മാത്രമേ ദൈര്‍ഘ്യമുള്ളുവെന്ന പരിഭവം ആരാധകര്‍ക്ക് ഉണ്ടെങ്കിലും ടീസറിന് വന്‍വരവേല്‍പാണ് പ്രേക്ഷകര്‍ ഇതിനോടകം നല്‍കി കഴിഞ്ഞത്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. അര്‍ജുന്‍, സുനില്‍ ഷെടി, പ്രഭു, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, മുകേഷ്, നെടുമുടി വേണു തുടങ്ങി ഒട്ടേറെ പേര്‍ ചിത്രത്തിലെത്തുന്നു. തിരുവാണ് ഛായാഗ്രാഹകന്‍. സംവിധായകന്‍ പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Theater, Few days left to reach the much awaited 'Marakkar' theater