city-gold-ad-for-blogger

പ്രണയത്തിലായി, ഹൃദയത്തകര്‍ച്ചകള്‍ നേരിട്ടു, ആദ്യം സ്വയം സ്‌നേഹിക്കണമെന്ന് പഠിച്ചു; പിറന്നാളില്‍ വെളിപ്പെടുത്തലുമായി നടി മീര നന്ദന്‍

കൊച്ചി: (www.kasargodvartha.com 01.12.2020) നടന്‍ ദിലീപിന്റെ നായികയായി 'മുല്ല'യിലൂടെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ച മലയാളികളുടെ പ്രിയ നായിക മീര നന്ദന്‍ തന്റെ മുപ്പതാം പിറന്നാളില്‍ കുറിച്ച കുറിപ്പ് വൈറല്‍. ഇരുപതുകളില്‍ തന്റെ ജീവിതനത്തില്‍ ഉണ്ടായ മാറ്റത്തെ കുറിച്ചും അനുഭവങ്ങളെ കുറിച്ചുമാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ വെളിപ്പെടുത്തിയത്. ഇപ്പോള്‍ ദുബൈയില്‍ റേഡിയോ ജോക്കിയായി ജോലി നോക്കുന്നതോടൊപ്പം ഇതിനൊപ്പം മോഡലിംങും ചെയ്യുന്നുണ്ട് താരം.

'എന്റെ ഇരുപതുകളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ കഴിഞ്ഞ ഒരു ദശാബ്ദത്തില്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കുകയും പലതിലും ആദ്യ അനുഭവം നേടുകയും ചെയ്തിട്ടുണ്ട്. ഇന്ന് ഞാന്‍ എന്താണോ അതിലേക്ക് എത്തിച്ചേരാന്‍, ഉയര്‍ച്ചയോ താഴ്ചയോ, ഒന്നിനും മാറ്റം വരുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല' എന്ന് നടി കുറിച്ചു. 'കോളജ് പൂര്‍ത്തിയാക്കി, ഒരു ഡിഗ്രി നേടി അതിനിടയില്‍ അഭിനയത്തിലും തുടക്കംകുറിച്ചു, ദുബായിയിലേക്ക് മാറിത്താമസിച്ചു, റേഡിയോയില്‍ ഒരു കൈ നോക്കാന്‍ അവസരം കിട്ടി (ഇപ്പോള്‍ ഞാന്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്നതും അതാണ്). ഒറ്റയ്ക്ക് ജീവിച്ചു. പ്രണയത്തിലായി, ഹൃദയത്തകര്‍ച്ചകള്‍ നേരിട്ടു. ആദ്യം സ്വയം സ്നേഹിക്കണമെന്ന് പഠിച്ചു' 

പ്രണയത്തിലായി, ഹൃദയത്തകര്‍ച്ചകള്‍ നേരിട്ടു, ആദ്യം സ്വയം സ്‌നേഹിക്കണമെന്ന് പഠിച്ചു; പിറന്നാളില്‍ വെളിപ്പെടുത്തലുമായി നടി മീര നന്ദന്‍

'എന്തൊക്കെ സംഭവിച്ചാലും കുടുംബമാണ് പ്രധാനമെന്ന് മനസ്സിലാക്കി. പുതിയ സുഹൃത്തുക്കളെ നേടി. ഇപ്പോള്‍ ഒരു മഹാമാരിയിലൂടെ കടന്നുപോകുന്നു പക്ഷേ കൂടുതല്‍ നല്ല ദിനങ്ങള്‍ മുന്നിലുണ്ടെന്ന് അറിയുന്നു. എന്റെ ഇരുപതുകള്‍ നല്ലതായിരുന്നു, പക്ഷേ മുപ്പതുകള്‍ കൂടുതല്‍ നല്ലതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.'മീര കുറിച്ചു.


Keywords: Kochi, news, Kerala, Top-Headlines, Cinema, Entertainment, Fell in love, had heartbreaks and learned to love myself first: Meera Nandan

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia