city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മലയാള ചലച്ചിത്രത്തിലെ പ്രശസ്ത നടി ചിത്ര അന്തരിച്ചു

ചെന്നൈ: (www.kasargodvartha.com 21.08.2021) മലയാള സിനിമയിലെ പ്രശസ്ത നടി ചിത്ര അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 56 വയസായിരുന്നു. ബിസിനസുകാരനായ വിജയരാഘവനാണ് ഭര്‍ത്താവ്. ഏക മകള്‍ മഹാലക്ഷ്മി. സംസ്‌കാരം ചെന്നൈയിലെ സാലിഗ്രാമത്തില്‍വച്ച് വൈകുന്നേരം 4 മണിക്ക്.

1965 ഫെബ്രുവരി 25ന് കൊച്ചിയിലാണ് ചിത്ര ജനിച്ചത്. കൊച്ചി സ്വദേശിയായ ചിത്ര, മലയാള ചിത്രങ്ങളായ കല്യാണപ്പന്തല്‍, തമിഴ് ചിത്രങ്ങളായ അപൂര്‍വ രാഗങ്ങള്‍, അവള്‍ അപ്പടിതാന്‍ തുടങ്ങിയ സിനിമകളിലൂടെ ബാലതാരമായാണ് അഭിനയരംഗത്തേക്ക് കടന്നു വന്നത്. സിനിമയില്‍ തിരക്കിലായതോടു കൂടി പഠനം പത്താം ക്ളാസില്‍ വച്ച് ഉപേക്ഷിച്ചു. 'രാജപര്‍വൈ' ആണ് ആദ്യ സിനിമ. 

മലയാള ചലച്ചിത്രത്തിലെ പ്രശസ്ത നടി ചിത്ര അന്തരിച്ചു

ആട്ടക്കലാശത്തിലൂടെ മലയാളത്തിലെ ആദ്യ ഹിറ്റ് ചിത്രം. അമരം, ഒരു വടക്കന്‍ വീരഗാഥ, പഞ്ചാഗ്‌നി, അദ്വൈതം, ദേവാസുരം, ഏകലവ്യന്‍ തുടങ്ങിയവയാണ് മലയാളത്തില്‍ അഭിനയിച്ച പ്രധാന സിനിമകള്‍. 

മലയാളത്തില്‍ സൂപെര്‍സ്റ്റാറുകളായ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവര്‍ക്കൊപ്പം വേഷമിട്ടിട്ടുണ്ട്. ഒരു വടക്കന്‍ വീരഗാഥ, ദേവാസുരം, അമരം, ഏകലവ്യന്‍ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

1990കളില്‍ മലയാള സിനിമയില്‍ സജീവമായിരുന്ന ചിത്ര, പിന്നീട് വിവാഹത്തെത്തുടര്‍ന്ന് ദീര്‍ഘകാലത്തേക്ക് സിനിമ ഉപേക്ഷിക്കുകയായിരുന്നു.

തമിഴ് സിനിമയില്‍ ശിവാജി ഗണേശന്‍, കമല്‍ ഹാസന്‍, ശരത് കുമാര്‍, പ്രഭു തുടങ്ങിയവരുടെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളിലും ചിത്ര വേഷമിട്ടു. 

18 വര്‍ഷത്തെ ഇടവേള അവസാനിപ്പിച്ച് 2020 ല്‍ തമിഴ് ചിത്രം ബെല്‍ ബോട്ടത്തിലൂടെ വെള്ളിത്തിരയിലേക്ക് മടങ്ങി. തമിഴ് സീരിയല്‍ രംഗത്തിലൂടെ സജീവമായി തുടരുകയും ചെയ്തു. 2001ല്‍ പുറത്തിറങ്ങിയ സൂത്രധാരന്‍ എന്ന സിനിമയിലാണ് ചിത്ര ഒടുവിലായി അഭിനയിച്ചത്. നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ച് ചിത്ര മലയാളി പ്രേക്ഷകരുടെ മനസില്‍ കുടിയേറി.

Keywords: News, National, India, Chennai, Cinema, Death, Obituary, Top-Headlines, Entertainment, Famous Actress Chithra Died due to Heart Attack

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia