ഫഹദ് ഫാസിലിന്റെ 'ഇരുള്‍'; ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍, ഏപ്രില്‍ 2ന് നെറ്റ്ഫ്‌ലിക്‌സ് പ്രീമിയറായി എത്തും
കൊച്ചി: (www.kasargodvartha.com 18.03.2021) ഫഹദ് ഫാസില്‍ നായകനാകുന്ന 'ഇരുള്‍' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. നെറ്റ്ഫ്‌ലിക്‌സ് പ്രീമിയറായി എത്തുന്ന ചിത്രം ഏപ്രില്‍ രണ്ടിനാണ് സ്ട്രീമിങ് പ്ലാറ്റ്‌ഫോം വഴി റിലീസ് ചെയ്യുന്നത്. നസീഫ് യൂസഫ് ഇസുദ്ദീനാണ് ഇരുള്‍ സംവിധാനം ചെയ്യുന്നത്.
സൗബിന്‍ ഷാഹിര്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ്, പ്ലാന്‍ ജെ സ്റ്റുഡിയോസിന്റെ ബാനറില്‍ ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവരാണ് ഇരുള്‍ നിര്‍മിക്കുന്നത്. ജോമോന്‍ ടി ജോണാണ് ക്യാമറ. എഡിറ്റിംഗ് ഷമീര്‍ മുഹ് മദും കലാസംവിധാനം അജയന്‍ ചാലിശ്ശേരിയുമാണ് നിര്‍വഹിക്കുന്നത്.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Actor, Fahadh Faasil's 'Irul'; The trailer released