ഫഹദ് ഫാസിലും ദിലീഷ് പോത്തനും വീണ്ടും ഒന്നിക്കുന്നു; ആകാംക്ഷ നിറയ്ക്കുന്ന രംഗങ്ങളുമായി 'ജോജി'യുടെ ടീസര്‍
കൊച്ചി: (www.kasargodvartha.com 31.03.2021) മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഫഹദ് ഫാസിലും ദിലീഷ് പോത്തനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ജോജി. ആകാംക്ഷ നിറയ്ക്കുന്ന രംഗങ്ങളുമായി ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഒരു വലിയ റബ്ബര്‍ തോട്ടത്തിലെ കുളത്തില്‍ ചൂണ്ടയിട്ടു കൊണ്ടിരിക്കുന്ന ഫഹദാണ് ടീസറില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഒടുവില്‍ ചൂണ്ടയില്‍ എന്തോ കൊത്തുന്നുമുണ്ട്.
ധനികനായ പ്ലാന്റേഷന്‍ വ്യവസായിയുടെ മകനായ ജോജി എഞ്ചിനീയറിങ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച യുവാവാണ്. ജോജിയായി ചിത്രത്തില്‍ വേഷമിടുന്നത് ഫഹദ് ഫാസിലാണ്. എങ്ങനെയെങ്കിലും പണം സമ്പാധിച്ച് ധനികനായ എന്‍ആര്‍ഐ ആകുകയെന്നതാണ് ജോജിയുടെ ലക്ഷ്യം. കുടുംബത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവവികാസങ്ങള്‍ക്ക് പിന്നാലെ തന്റെ പദ്ധതി നടപ്പിലാക്കാന്‍ ജോജി തീരുമാനിക്കുന്നു. തുടര്‍ന്ന് ജോജിയുടെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തില്‍.
ബാബുരാജ്, ഷമ്മി തിലകന്‍, ഉണ്ണിമായ പ്രസാദ്, അലിസ്റ്റര്‍ അലക്‌സ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ശ്യാം പുഷ്‌കരനാണ്. ഭാവനാ സ്റ്റുഡിയോസാണ് നിര്‍മാണം. ചിത്രം ഏപ്രില്‍ ഏഴിന് ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്കെത്തും.
Keywords: Kochi, News, Kerala, Cinema, Entertainment, Top-Headlines, Actor, Fahad Fazil and Dileesh Pothen reunite; Joji teaser out