മഅ്ദനിയെ കുറിച്ചുള്ള സിനിമയുടെ സി.ഡി പുറത്തിറക്കി
Mar 1, 2013, 18:58 IST
കോഴിക്കോട്: ബാംഗ്ലൂര്‍ അഗ്രഹാര ജയിലില്‍ കഴിയുന്ന പി.ഡി.പി. ചെയര്മാന് അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ സംഭവബഹുലമായ ജീവിതവും സമരപോരാട്ടങ്ങളും ജയില്‍വാസവും ആവിഷ്ക്കരിച്ച ഫ്രാബ്രിക്കേറ്റഡ് സിനിമ ക്ഷണിക്കപ്പെട്ട സദസിന് മുമ്പാകെ പ്രദര്‍ശിപ്പിച്ചു.
കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എം.പി. വീരേന്ദ്രകുമാര്‍, ഗ്രോ വാസുവിന് സി.ഡി കോപ്പി കൈമാറി പ്രകാശനം നിര്‍വഹിച്ചു. പ്രമുഖ മനുഷ്യാവകാശ പ്രവര്ത്തകന് പി.എ പൗരന് അധ്യക്ഷത വഹിച്ചു. തടവില്‍ കഴിഞ്ഞവരും കള്ളക്കേസില്‍ കുടുക്കപ്പെട്ട് നിയമപോരാട്ടം നടത്തിവരുന്നവരുമായ പ്രമുഖ വ്യക്തികള്‍ ചടങ്ങില്‍ സംബന്ധിച്ചു. പ്രമുഖ സിനിമാ സംവിധായകന് കെ.പി ശശിയാണ് സിനിമ നിര്‍മിച്ചത്.
മുഹമ്മദ് വേളം, പ്രൊ. എ.പി അബ്ദുല്‍ വഹാബ്, സി.കെ അബ്ദുല്‍ അസീസ്, ജിഷ, പി.എം സുബൈര്‍ പടുപ്പ്, റോയ്, കുടിയാരം മുത്തപ്പന്, ഉമര്‍ മൗലവി, ഷാഫി നദ്വി, സ്വാദിഖ്, മുസ്ത്വഫ, സാജിദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കാസര്‍കോട്: കാസര്‍കോട്ട് ഫാബ്രിക്കേറ്റഡ് സിനിമയുടെ പ്രദര്‍ശനവും ചര്‍ചയും സംഘടിപ്പിക്കുമെന്ന് ജെ.എം.എഫ്. ചെയര്മാന് അസീസ് കടപ്പുറം, ജനറല്‍ കണ്‍വീനര്‍, പി.എം സുബൈര്‍ പടുപ്പ്, ട്രഷറര്‍ അബ്ദുല്ല എന്നിവര്‍ അറിയിച്ചു.

Keywords: Bangalore, Director, K.P.Sasi, Abdul Nasar Madani, Cinema, Kasaragod, Strike, Kozhikode, Jail, Exhibition, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.