Sita Ramam | തീയേറ്ററുകളില്‍ മികച്ച പ്രതികരണം സ്വന്തമാക്കിയ 'സീതാ രാമം' ഇനി ഒടിടിയില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു
കൊച്ചി: (www.kasargodvartha.com) തീയേറ്ററുകളില്‍ മികച്ച പ്രതികരണം സ്വന്തമാക്കിയ ദുല്‍ഖര്‍ ല്‍മാന്‍ നായകനായി എത്തിയ ചിത്രം 'സീതാ രാമം' ഇനി ഒടിടിയില്‍. ആമസോണ്‍ പ്രൈം വീഡിയോയില്‍ ചിത്രത്തിന്റെ തെലുങ്ക്, മലയാളം, തമിഴ് പതിപ്പുകള്‍ സെപ്തംബര്‍ ഒമ്പത് മുതലാണ് സ്ട്രീം ചെയ്യുക. പെന്‍ സ്റ്റുഡിയോസ് ചിത്രത്തിന്റെ ഹിന്ദി പതിപ്പ് സെപ്റ്റംബര്‍ രണ്ടിന് തിയറ്ററ് റിലീസ് ചെയ്തിരുന്നു.
'സീതാ രാമം' സ്വീകരിച്ച തെലുങ്ക് പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് ദുല്‍ഖര്‍ നേരത്തെ രംഗത്ത് എത്തിയിരുന്നു. 'ലഫ്റ്റനന്റ് റാം' എന്ന കഥാപാത്രമായി ദുല്‍ഖര്‍ എത്തിയ ചിത്രം കശ്മിര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരിച്ചത്. വിശാല്‍ ചന്ദ്രശേഖര്‍ ചിത്രത്തിന്റെ സംഗീതസംവിധാനവും പി എസ് വിനോദ്, ശ്രേയസ് കൃഷ്ണ എന്നിവര്‍ ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Theater, Dulquer Salmaan's Sita Ramam gets OTT release date.