city-gold-ad-for-blogger

മയക്കുമരുന്ന്: മുന്‍ മന്ത്രിയുടെ മകനെതിരെ ലുക്ക്ഔട്ട് നോട്ടീസ്

ബംഗളൂറു: (www.kasargodvartha.com 22.09.2020) മയക്കുമരുന്ന് കേസിലെ പ്രതിയും മുൻമന്ത്രി ജീവരാജ് ആൽവയുടെ മകനുമായ ആദിത്യ ആൽവയെ കണ്ടെത്താൻ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ആറാം പ്രതിയാണിയാൾ. ഒന്നാം പ്രതിയും സിനിമ നിർമ്മാതാവുമായ ശിവപ്രസാദിനെതിരേയും നോട്ടീസുണ്ട്.

മാഫിയ ബന്ധം ആരോപിച്ച് അറസ്റ്റിലായ നടി രാഗിണി ദ്വിവേദിയുടെ ശൃംഖലയിലെ കണ്ണികൾ എന്ന നിലയിലാണ് ഇരുവരും പ്രതികളായത്. പാസ്പോർട്ടുകൾ പരിശോധിച്ചതിൽ രണ്ട് പ്രതികളും രാജ്യം വിട്ടുപോയില്ലെന്ന് മനസ്സിലാക്കുന്നതായി പൊലീസ് ജോ. കമ്മീഷണർ സന്ദീപ് പട്ടീൽ പറഞ്ഞു. ഇന്ത്യ വിടാതിരിക്കാനുള്ള മുൻകരുതലാണ് ലുക്ക്ഔട്ട് നോട്ടീസ്.

മയക്കുമരുന്ന്: മുന്‍ മന്ത്രിയുടെ മകനെതിരെ ലുക്ക്ഔട്ട് നോട്ടീസ്


നടിമാർ ഉൾപ്പെടെ അറസ്റ്റിലായവരുടെ മുൻകൂർ ജാമ്യഹരജികളിൽ ഈമാസം 24ന് നാർകോടിക് പ്രത്യേക കോടതി വാദം കേൾക്കും.


Keywords:  Karnataka, News, Issue, Minister, Son, Police, Cinema, Case, Drugs: Lookout notice issued against former minister's son Alva

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia