ദൃശ്യം 2 ട്രെയ് ലര്‍ ഉടന്‍ തന്നെ ആമസോണ്‍ പ്രൈമില്‍; റിലീസ് തിയതി പ്രഖ്യാപിച്ച് മോഹന്‍ലാല്‍
കൊച്ചി: (www.kasargodvartha.com 05.02.2021) മോഹന്‍ലാല്‍ ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം ദൃശ്യം 2 ട്രെയ് ലര്‍ ഉടന്‍ തന്നെ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും. ട്രെയ്ലര്‍ റിലീസ് തിയതി പ്രഖ്യാപിച്ചു കൊണ്ട് മോഹന്‍ലാല്‍ തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പോസ്റ്റ് ചെയ്തത്.
ഫെബ്രുവരി എട്ടാം തിയതിയാവും ട്രെയ് ലര്‍ പ്രേക്ഷകരില്‍ എത്തുക. സിനിമയും ഇതേ മാസം തന്നെ പുറത്തിറങ്ങും എന്നാണ് സൂചന. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായതായി സംവിധായകന്‍ ജീത്തു ജോസഫ് അറിയിച്ചിരുന്നു. ആദ്യം ജനുവരി 26ന് തിയേറ്റര്‍ റിലീസ് പ്രതീക്ഷിച്ച ചിത്രമാണ് ദൃശ്യം രണ്ടാം ഭാഗം.
സിനിമയുടെ ചിത്രീകരണം 2020 സെപ്റ്റംബര്‍ 21നാണ് ആരംഭിച്ചത്. കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു ചിത്രീകരണം. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍ ഷൂട്ടിങ് തീരുന്നത് വരെ ക്രൂവിനൊപ്പം താമസിച്ചാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
The mystery continues... #Drishyam2Trailer out on Feb 8!#Drishyam2OnPrime coming soon, @PrimeVideoIN.#MeenaSagar #JeethuJoseph @antonypbvr@aashirvadcine @drishyam2movie #SatheeshKurup pic.twitter.com/qNiNZ93tRJ
— Mohanlal (@Mohanlal) February 5, 2021