city-gold-ad-for-blogger

'ഇങ്ങനെയുള്ള വസ്ത്രം ധരിക്കാന്‍ ഉളുപ്പുണ്ടോ' എന്ന ചോദ്യത്തിന് ചുട്ടമറുപടിയുമായി പ്രാര്‍ത്ഥന ഇന്ദ്രജിത്ത്

കൊച്ചി: (www.kasargodvartha.com 19.09.2020) നടന്‍ ഇന്ദ്രജിത്ത് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രത്തിനു നേരെ സദാചാര ആക്രമണം. വസ്ത്രധാരണം ശരിയല്ലെന്ന് ആരോപിച്ചായിരുന്നു വിമര്‍ശനം. ഇങ്ങനെയുള്ള വസ്ത്രം ധരിക്കാന്‍ ഉളുപ്പുണ്ടോയെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. 

കമന്റുകള്‍ക്ക് ചുട്ടമറുപടിയുമായി എത്തിയിരിക്കുകയാണ് മകള്‍ പ്രാര്‍ത്ഥന. ഇല്ലെന്ന മറുപടിയായിരുന്നു പ്രാര്‍ത്ഥന നല്‍കിയത്. താരപുത്രിയുടെ മറുപടിക്ക് കൈയ്യടിയുമായി നിരവധി പേരാണെത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ പ്രാര്‍ത്ഥന കുടുംബവും സുഹൃത്തുക്കളുമെല്ലാമൊത്ത് ചിത്രങ്ങളും വീഡിയോയും പങ്കുവയ്ക്കാറുണ്ട്. 

 'ഇങ്ങനെയുള്ള വസ്ത്രം ധരിക്കാന്‍ ഉളുപ്പുണ്ടോ' എന്ന ചോദ്യത്തിന് ചുട്ടമറുപടിയുമായി പ്രാര്‍ത്ഥന ഇന്ദ്രജിത്ത്

മോഡേണ്‍ വസ്ത്രങ്ങളണിഞ്ഞുള്ള ചിത്രവും പ്രാര്‍ത്ഥന പോസ്റ്റ് ചെയ്തിരുന്നു. താരങ്ങള്‍ മാത്രമല്ല അവരുടെ മക്കളും ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്നതിന് തെളിവാണ് പ്രാര്‍ത്ഥനയുടെ നേരെ വരുന്ന കമന്റുകള്‍ വ്യക്തമാക്കുന്നത്.

View this post on Instagram

ily 🤠

A post shared by Prarthana (@prarthanaindrajith) on




Keywords:  Kochi, news, Kerala, Top-Headlines, Cinema, Entertainment, Actor, ‘Do you have the guts to wear this dress?’: Prathana Indrajith replied

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia