സംവിധായകന്‍ ശങ്കറിന്റെ മകള്‍ ഐശ്വര്യ വിവാഹിതയായി; ക്രികെറ്റ് താരം രോഹിത് വരന്‍
ചെന്നൈ: (www.kasargodvartha.com 28.06.2021) തമിഴ് സംവിധായകന്‍ ശങ്കറിന്റെ മകള്‍ ഐശ്വര്യ വിവാഹിതയായി. തമിഴ്നാട് ക്രികെറ്റര്‍ രോഹിത് ദാമോദരനാണ് വരന്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മഹാബലിപുരത്ത് വച്ചാണ് ചടങ്ങുകള്‍ നടന്നത്. ശങ്കറിന്റെ മൂത്തമകളാണ് ഡോക്ടറായ ഐശ്വര്യ.
തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന മധുരൈ പാന്തേഴ്സ് ക്രികെറ്റ് ടീമിലെ താരമാണ് പ്രമുഖ വ്യവസായിയുടെ മകന്‍ കൂടിയായ രോഹിത് ദാമോദരന്‍. ടീമിന്റെ ക്യാപ്റ്റനുമാണ്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ വിവാഹത്തിനെത്തി. തെന്നിന്ത്യന്‍ സിനിമാരംഗത്തു നിന്ന് നിരവധി പ്രമുഖരും വിവാഹ സത്കാരത്തില്‍ പങ്കെടുത്തിരുന്നു.
വിക്രം നായകനായി തമിഴില്‍ സൂപ്പര്‍ ഹിറ്റായ അന്യന്‍ എന്ന സിനിമയുടെ ഹിന്ദി റീമേക്കിന്റെ പണിപ്പുരയിലാണ് ശങ്കര്‍. മകളുടെ വിവാഹം കഴിഞ്ഞ സാഹചര്യത്തില്‍ തൊട്ടടുത്ത ദിവസങ്ങളില്‍ സിനിമയുടെ ഷൂടിങ് ആരംഭിക്കും. രണ്‍വീര്‍ സിങ് ആണ് അന്യന്‍ ഹിന്ദി പതിപ്പില്‍ നായകനായി എത്തുന്നത്.
Keywords: Chennai, News, National, Top-Headlines, Cinema, Entertainment, Marriage, Director Shankar’s Daughter Aishwarya Gets Married to Cricketer Rohit Damodharan