'പണം മുടക്കിയ നിര്‍മാതാവിനെ സുരക്ഷിതനാക്കുകയെന്നത് എന്റെ കൂടെ ബാധ്യതയല്ലേ, അദ്ദേഹത്തിന് 22 കോടി രൂപ ഒടിടി വില്‍പനയിലൂടെ ലഭിച്ചു'; 'മാലിക്' മലയാള സിനിമ ഒടിടി റിലീസിനെ കുറിച്ച് സംവിധായകന്‍ മഹേഷ് നാരായണന്‍
കൊച്ചി: (www.kasargodvartha.com 19.07.2021) ഫഹദ് ഫാസില്‍ നായകനായ 'മാലിക്' കഴിഞ്ഞ ദിവസമാണ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ഈ ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ ദേശീയ, അന്തര്‍ ദേശീയ തലത്തില്‍ വരെ ചിത്രം ചര്‍ച ചെയ്യപ്പെട്ടു. നിരവധി വിമര്‍ശനങ്ങള്‍ ചിത്രത്തിന് എതിരെ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ സിനിമയുടെ മേകിങിനെയും താരങ്ങളുടെ അഭിനയത്തേയും കുറിച്ച് നല്ല അഭിപ്രായങ്ങളാണ് വരുന്നത്.
സിനിമ തീയേറ്ററിന്റെ നഷ്ടം തന്നെയാണെന്നാണ് ഒടിടിയില്‍ കണ്ടവരെല്ലാം പറയുന്നത്. ഇപ്പോഴിതാ സിനിമ ഒടിടിയില്‍ റിലീസ് ചെയ്യാനുള്ള കാരണം വെളിപ്പെടുത്തുകയാണ് മഹേഷ് നാരായണന്‍. ഇത്രയും മുതല്‍ മുടക്കില്‍ എടുത്ത ചിത്രത്തിന്റെ റിലീസ് നീണ്ടു പോകുന്നത് നിര്‍മാതാവിന് സാമ്പത്തികമായി വലിയ നഷ്ടം ഉണ്ടാക്കും. തിയറ്ററുകള്‍ തുറക്കാന്‍ ഇനിയും കാലതാമസം എടുത്തേക്കും. അദ്ദേഹത്തെ സുരക്ഷിതമാക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അതുകൊണ്ടാണ് ചിത്രം ഒടിടിയ്ക്ക് വിട്ടത്. 27 കോടി രൂപയാണ് സിനിമയുടെ മൊത്തം ബജറ്റ്. എന്നും സംവിധായകന്‍ മഹേഷ് നാരായണന്‍ വ്യക്തമാക്കി.
'സിനിമ തീയേറ്ററുകളില്‍ എത്തിക്കുന്നതിനായി ഒന്നരവര്‍ഷത്തോളം തങ്ങള്‍ കാത്തിരുന്നു. പക്ഷേ അത് അനിശ്ചിതമായി നീണ്ടു, പണം മുടക്കിയ നിര്‍മാതാവിനെ സുരക്ഷിതനാക്കുകയെന്നത് എന്റെ കൂടെ ബാധ്യതയല്ലേ, അദ്ദേഹത്തിന് 22 കോടി രൂപ ഒടിടി വില്‍പനയിലൂടെ ലഭിച്ചു. സിനിമയുടെ മറ്റ് വില്‍പനകള്‍ കൂടിയാകുമ്പോള്‍ സിനിമ ലാഭകരമാകുമെന്നാണ് വിശ്വാസം. സിനിമകളുടെ റീച്ച് എന്ന കാര്യത്തില്‍ ഡിജിറ്റല്‍ മീഡിയ ഉണ്ടാക്കിയിരിക്കുന്നത് വലിയ അത്ഭുതം തന്നെയാണെന്നും നമ്മളൊക്കെ ചിന്തിക്കുന്നതിനും അപ്പുറമാണെതെന്നും', മഹേഷ് പറഞ്ഞു.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Actor, Director Mahesh Narayanan talks about release of Malik Malayalam movie OTT