വിശേഷങ്ങൾ പങ്കുവെച്ച് സംസ്ഥാന ഫിലിം അവാര്‍ഡ് നേടിയ സിനിമയുടെ സംവിധായകനായ കാസർകോട് സ്വദേശി സെന്ന ഹെഗ്‌ഡെ; 'നല്ല സിനിമകളുണ്ടാക്കാന്‍ നല്ല കഥ മതി; കാഞ്ഞങ്ങാട് സിനിമ നിര്‍മിക്കാന്‍ പറ്റിയ നല്ല അന്തരീക്ഷമുള്ള ഇടം'
Oct 19, 2021, 14:39 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 19.10.2021) നല്ല സിനിമകളുണ്ടാക്കാന്‍ നല്ല കഥ മതിയെന്ന് മികച്ച കഥാകൃത്തിനും മികച്ച രണ്ടാമത്തെ സിനിമയ്ക്കും സംസ്ഥാന ഫിലിം അവാര്‍ഡ് നേടിയ തിങ്കളാഴ്ച നിശ്ചയം സിനിമയുടെ സംവിധായകനും കാഞ്ഞങ്ങാട് സ്വദേശിയുമായ സെന്ന ഹെഗ്‌ഡെ. കാഞ്ഞങ്ങാട് പ്രസ് ഫോറം സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എത്ര പണം എന്നതല്ല സിനിമയുടെ വിഷയം. എത്ര പൈസയുണ്ടായാലും സിനിമ എടുക്കാന്‍ സാധിക്കണമെന്നില്ല. നല്ല കഥ തന്നെ അതിന് വേണം. കാഞ്ഞങ്ങാട് സിനിമ നിര്‍മിക്കാന്‍ പറ്റിയ നല്ല അന്തരീക്ഷമുള്ള ഇടമാണ്. ഹോം സിക്‌നസുള്ള വ്യക്തിയാണ്. അതു കൊണ്ട് മറ്റ് ഇടങ്ങളില്‍ പോയി സിനിമ ചെയ്യാന്‍ താല്‍പര്യമില്ല. സിനിമ എടുക്കുന്നത് എളുപ്പമാണ്. കാഞ്ഞങ്ങാട് വെച്ച് സിനിമ എടുക്കുന്നത് എളുപ്പമാണ്. എന്നാല്‍ അതിനു ശേഷം സിനിമയുടെ പ്രദര്‍ശനം, മറ്റ് കാര്യങ്ങള്‍ പ്രതിസന്ധിയിലാകും എന്ന പ്രശ്‌നമുണ്ട്.
തിങ്കളാഴ്ച നിശ്ചയം എന്ന സിനിമ എന്ന ഒരു കുടുംബത്തിലെ വിവാഹവുമായി ബന്ധപ്പെട്ട് നടക്കുന്ന കാര്യങ്ങള്‍ വെച്ചുള്ള സിനിമയാണ്. വിവാഹത്തിന്റെ എല്ലാ ഒരുക്കങ്ങളും തകൃതിയായി നടക്കുമ്പോഴും വിവാഹം കഴിക്കേണ്ട പെണ്‍കുട്ടിക്കും ആണ്‍കുട്ടിക്കും തമ്മില്‍ വിവാഹത്തിന് ഇഷ്ടമാണോ എന്ന ലളിതമായ ജനാധിപത്യമാണ് സിനിമ ചര്‍ച ചെയ്യുന്നത്. വളരെ ഹാസ്യാത്മകമായിട്ടാണ് സിനിമ പോകുന്നത്. സംവിധായകന്‍ ബാലചന്ദ്ര മേനോന്റെ സിനിമകള്‍ തന്നെ സ്വാധീനിച്ചിട്ടുണ്ട്.
തിങ്കളാഴ്ച നിശ്ചയം സിനിമയില്‍ കാസര്‍കോട് ജില്ലയിലെ നടന്മാരെയാണ് പ്രയോജനപ്പെടുത്തിയിരിക്കുന്നത്. മൂന്നോളം സിനിമകള്‍ നിലവില്‍ ചെയ്ത് വരാന്‍ ഓഫര്‍ കിട്ടിയിട്ടുണ്ട്. തിങ്കളാഴ്ച നിശ്ചയം ദേശീയ അവാര്‍ഡിനയച്ചതായും ഹെഗ്‌ഡെ അറിയിച്ചു. വാർത്താസമ്മേളനത്തില്‍ പ്രസ് ഫോറം ജന. സെക്രടറി ജോയ് മാരൂര്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ഹരി കുമ്പള ബൊക നല്‍കി സ്വീകരിച്ചു. ഫസലുർ റഹ്‌മാൻ നന്ദി പറഞ്ഞു. ഹൊസ്ദുര്‍ഗ് സഹകരണ ബാങ്ക് പ്രസിഡന്റ് പ്രവീണ്‍ തോയമ്മല്‍ സംബന്ധിച്ചു.
Keywords: Kasaragod, News, Kerala, Kanhangad, Film, Award, Cinema, Press meet, Top-Headlines, Actor, Director Henna Hegde says a good story is enough to make good movies.
< !- START disable copy paste -->
< !- START disable copy paste -->