ദിലീപ്-റാഫി കൂട്ടുകെട്ടില്‍ ഒരുങ്ങുന്നു 'വോയിസ് ഓഫ് സത്യനാഥന്‍'; ടൈറ്റില്‍ പോസ്‌റ്റെര്‍ പുറത്തിറങ്ങി
കൊച്ചി: (www.kasargodvartha.com 23.09.2021) ദിലീപ്-റാഫി കൂട്ടുകെട്ടില്‍ ഒരുങ്ങുന്നു ഏറ്റവും പുതിയ ചിത്രം 'വോയിസ് ഓഫ് സത്യനാഥന്‍'. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്‌റ്റെര്‍ ജനപ്രിയ നായകന്‍ ദിലീപ് തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജിലൂടെ പുറത്തുവിട്ടു. ബാദുഷ സിനിമാസിന്റേയും ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍ എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിന്‍ ജെ പി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.
ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത് റാഫി തന്നെയാണ്. ചിത്രത്തില്‍ ദിലീപിനെ കൂടാതെ ജോജു ജോര്‍ജ്, സിദ്ദീഖ്, ജോണി ആന്റണി, വീണ നന്ദകുമാര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു. ഒക്ടോബര്‍ ആദ്യവാരം ചിത്രീകരണം ആരംഭിക്കും. സൂപെര്‍ ഹിറ്റ് ചിത്രങ്ങളായ പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗണ്‍, തെങ്കാശിപ്പട്ടണം, റിങ്മാസ്റ്റര്‍ എന്നിവക്ക് ശേഷം ദിലീപ്-റാഫി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് 'വോയിസ് ഓഫ് സത്യനാധന്‍'.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Actor, Dileep's new movie 'Voice of Sathyanathan'; Title poster released