'യഥാര്‍ഥ നായകന്മാര്‍ എല്ലായ്‌പ്പോഴും തനിച്ചാണ്'; ആരാധകരെ ആവേശത്തിലാക്കി 'എലോണി'ന്റെ ഡയലോഗ് ടീസര്‍
കൊച്ചി: (www.kasargodvartha.com 15.10.2021) മോഹന്‍ലാലും ഷാജി കൈലാസും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രം 'എലോണി'ന്റെ ഡയലോഗ് ടീസര്‍ പുറത്തിറക്കി. 'യഥാര്‍ഥ നായകന്മാര്‍ എല്ലായ്‌പ്പോഴും തനിച്ചാണ്, ദി റിയല്‍ ഹീറോസ് ആര്‍ ഓള്‍വേയ്സ് എലോണ്‍,' എന്ന മോഹന്‍ലാലിന്റെ സംഭാഷണമാണ് ടീസറില്‍. കണ്ണാടിയില്‍ തന്റെ പ്രതിബിംബത്തെ നോക്കി നില്‍ക്കുന്ന നായകനേയും ടീസറില്‍ കാണിക്കുന്നുണ്ട്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിര്‍മിക്കുന്ന 30-ാമത് ചിത്രമാണ് 'എലോണ്‍'. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. ഷാജി കൈലാസും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നതിന്റെ ത്രിലിലാണ് ആരാധകര്‍.
2009ല്‍ പുറത്തിറങ്ങിയ റെഡ് ചില്ലീസ് ആയിരുന്നു ഷാജി കൈലാസ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന അവസാന ചിത്രം. ഷാജി കൈലാസിന്റെ മകന്‍ ജഗന്‍ ചിത്രത്തില്‍ അസിസ്റ്റന്റ് സംവിധായകനായി എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Actor, Video, Dialogue teaser of new movie 'Alone' released