OTT Release | ധ്യാന്‍ ശ്രീനിവാസന്റെ രസകരമായ ഒരു ചിരി ചിത്രം 'നദികളില്‍ സുന്ദരി യമുന' ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു
കൊച്ചി: (KasargodVartha) ധ്യാന്‍ ശ്രീനിവാസന്റെ രസകരമായ ഒരു ചിരി ചിത്രം 'നദികളില്‍ സുന്ദരി യമുന' ഒടിടിയിലേക്ക്. പഴയകാല ഹിറ്റ് മലയാള കോമഡി ചിത്രങ്ങളുടെ ഓര്‍മയിലേക്ക് എത്തിക്കുന്ന ഗ്രാമീണ പശ്ചാത്തലത്തിലുള്ളതാണ് ചിത്രം. എച്ആര്‍ ഒടിടിയിലായിരിക്കും പ്രദര്‍ശിപ്പിക്കുക. ഒടിടിയില്‍ ഒക്ടോബര്‍ 23നാണ് സ്ട്രീമിംഗ്.
വിജേഷ് പാണത്തൂരും ഉണ്ണി വെള്ളോറയുമാണ് തിരക്കഥയും സംവിധാനം ചെയ്തത്. കണ്ണൂരിന്റെ നാട്ടിന്‍പുറത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ധ്യാന്‍ ചിത്രം ഒരുങ്ങിയത്. വിലാസ് കുമാറും സിമി മുരിക്കഞ്ചേരിയുമാണ് നിര്‍മാണം. സജീവ് ചന്ദിരൂറാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. അനിമാഷും വിജേഷ് വിശ്വവുമായിരുന്നു ധ്യാന്‍ ചിത്രത്തിന്റെ പ്രൊജക്റ്റ് ഡിസൈനേഴ്‌സ്.
പ്രഗ്യാ നാഗ്ര യമുനയെന്ന നായികയായി ചിത്രത്തില്‍ എത്തി. ഛായാഗ്രാഹണം നിര്‍വഹിച്ചത് ഫൈസല്‍ അലിയാണ്. സുധീഷ്, കലാഭവന്‍ ഷാജോണ്‍, നിര്‍മ്മല്‍ പാലാഴി, നവാസ് വള്ളിക്കുന്ന്, സോഹന്‍ സിനുലാല്‍, രാജേഷ് അഴിക്കോടന്‍, ഭാനു പയ്യന്നൂര്‍, ശരത് ലാല്‍, ദേവരാജ് കോഴിക്കോട്, അനീഷ്, ആതിര, ആമി, പാര്‍വ്വണ, ഉണ്ണിരാജ, വിസ്മയ ശശികുമാര്‍ എന്നിവരും മറ്റ് കഥാപാത്രങ്ങളിലെത്തുന്നു.
Keywords: Dhyan Sreenivasan, Film, Nadikalil Sundari Yamuna, HR, OTT, Cinema, Top-Headlines, News, Kerala, Dhyan Sreenivasan starrer hit film 'Nadikalil Sundari Yamuna' to stream on HR.