New Movie | ധനുഷിന്റെ 'വാതി' തീയേറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു
ചെന്നൈ: (www.kasargodvartha.com) ധനുഷ് നായകനായി എത്തുന്ന ചിത്രം 'വാതി' തീയേറ്ററുകളിലേക്ക്. ഡിസംബര്‍ രണ്ടിന് ആണ് ചിത്രം റിലീസ് ചെയ്യുക. വെങ്കി അറ്റ്‌ലൂരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളി താരം സംയുക്ത മേനോനാണ് നായിക.
തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ഗവംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് 'വാതി' നിര്‍മിക്കുന്നത്. നവീന്‍ നൂളി ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് വെങ്കി അറ്റ്‌ലൂരി തന്നെയാണ്.
ധനുഷ് നായകനായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത് 'തിരുഛിദ്രമ്പലം' ആണ്. മിത്രന്‍ ജവഹര്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. വര്‍ഷ ഭരത്, ശ്രേയസ് ശ്രീനിവാസന്‍ എന്നിവരുമായി ചേര്‍ന്ന് മിത്രന്‍ ജവഹര്‍ തന്നെ തിരക്കഥ എഴുതിയിരിക്കുന്നു. നിത്യാ മേനോന്‍ റാഷി ഖന്ന, പ്രിയ ഭവാനി ശങ്കര്‍, പ്രകാശ് രാജ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നു.
Keywords: Chennai, News, National, Top-Headlines, Cinema, Entertainment, Dhanush's Vaathi to release in theaters on December 2.