സ്‌റ്റൈലിഷ് ലുകില്‍ ധനുഷ്; ആരാധകരെ ആവേശത്തിലാക്കി 'നാനെ വരുവേന്‍' പോസ്‌റ്റെര്‍
Oct 19, 2021, 16:13 IST
ചെന്നൈ: (www.kasargodvartha.com 19.10.2021) ധനുഷ് നായകനായി എത്തുന്ന 'നാനെ വരുവേന്‍' എന്ന ചിത്രത്തിന്റെ പുതിയ പോസ്‌റ്റെര്‍ പുറത്തിറക്കി. ധനുഷിന്റെ സഹോദരന്‍ സെല്‍വരാഘവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്‌റ്റൈലിഷ് ലുകിലാണ് പുതിയ പോസിറ്റെറില്‍ ധനുഷിനെ കാണാനാകുന്നത്. പോസ്‌റ്റെര്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ തരംഗമായി.
നടി ഇന്ദുജയാണ് ധനുഷിന്റെ നായികയാകുക എന്നാണ് റിപോര്‍ട്. യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. 'സാനി കായിദ'ത്തിന്റെ ക്യാമറ കൈകാര്യം ചെയ്ത യാമിനി യജ്ഞമൂര്‍ത്തിയാണ് ഛായാഗ്രഹണം. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപ്പുലി എസ് താണുവാണ് 'നാനെ വരുവേന്‍' നിര്‍മിക്കുന്നത്. കലാസംവിധാനം ബി കെ വിജയ് മുരുകന്‍. എഡിറ്റിംഗ് ഭുവന്‍ ശ്രീനിവാസന്‍.
Here is a poster of @dhanushkraja - Dir @selvaraghavan 's #NaaneVaruvan pic.twitter.com/Ynp2yoxLW5
— Ramesh Bala (@rameshlaus) October 19, 2021
Keywords: Chennai, News, National, Top-Headlines, Cinema, Entertainment, Dhanush, Actor, Dhanush's 'Nane Varuven', the new poster of movie released