Thiruchitrambalam Character Posters | 'ശോഭന'യായി നിത്യ മേനോന്‍ എത്തുന്നു; ധനുഷിന്റെ 'തിരുചിത്രമ്പലം' ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കി
ചെന്നൈ: (www.kasargodvartha.com) മിത്രന്‍ ജവഹറിന്റെ സംവിധാനത്തില്‍ ധനുഷ് നായകനായി എത്തുന്ന 'തിരുചിത്രമ്പലം' എന്ന ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങളില്‍ ഒരാളുടെ കൂടി ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തിറക്കി. നിത്യ മേനോന്റെ കഥാപാത്രത്തിന്റെ ക്യാരക്ടര്‍ ലുകാണ് പുറത്തുവിട്ടിരിക്കുന്നത്. ശോഭന എന്ന കഥാപാത്രമായാണ് നിത്യ മേനോന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്.
വര്‍ഷ ഭരത്, ശ്രേയസ് ശ്രീനിവാസന്‍ എന്നിവരുമായി ചേര്‍ന്ന് മിത്രന്‍ ജവഹര്‍ തന്നെ തിരക്കഥ എഴുതുന്നു. റാഷി ഖന്ന, പ്രിയ ഭവാനി ശങ്കര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. പ്രകാശ് രാജും ചിത്രത്തിലുണ്ട്. കലാനിധി മാരന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.
സണ്‍ പിക്‌സേഴ്‌സ് ആണ് ചിത്രത്തിന്റെ ബാനര്‍. റെഡ് ജിയാന്റ് മൂവീസ് വിതരണം ചെയ്യുന്നു. ജൂലൈ ഒന്നിന് ആണ് ചിത്രം പ്രദര്‍ശനത്തിനെത്തുക എന്നാണ് വിവരം. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. പ്രസന്ന ജി കെ ചിത്രസംയോജനം നിര്‍വഹിക്കുന്നു. ഓം പ്രകാശാണ് ഛായാഗ്രാകന്‍.
Meet #Thiruchitrambalam’s Best Friend — Nithya Menen as Shobana@dhanushkraja @anirudhofficial @MithranRJawahar @prakashraaj #Bharathiraja @MenenNithya @RaashiiKhanna_ @priya_Bshankar @omdop @editor_prasanna @jacki_art @theSreyas @kavya_sriram @kabilanchelliah pic.twitter.com/x6pKF3xr1b
— Sun Pictures (@sunpictures) June 10, 2022
Keywords: Chennai, news, National, Top-Headlines, Cinema, Entertainment, Dhanush's movie Thiruchitrambalam; Nithya Menen as Shobana.