ധനുഷിന്റെ 'മാരന്‍' ട്രെയിലര്‍ പുറത്തുവിട്ടു; ചിത്രം ഹോട്സ്റ്റാറിലൂടെ റിലീസിനെത്തും
Feb 28, 2022, 19:13 IST
കൊച്ചി: (www.kasargodvartha.com 28.02.2022) ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ധനുഷ് നായകനായി എത്തുന്ന 'മാരന്‍' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് കാര്‍ത്തിക് നരേനാണ്. മാളവിക മോഹനന്‍ നായികയായി എത്തുന്നത്.
മാര്‍ച് 11ന് ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലാണ് 'മാരന്‍' റിലീസ് ചെയ്യുക. തമിഴ്, തെലുങ്ക്, മലയാളം കന്നഡ ഭാഷകളില്‍ ചിത്രം പ്രേക്ഷകരിലെത്തും. റിപോര്‍ടറായിട്ടാണ് 'മാരന്‍' എന്ന ചിത്രത്തില്‍ ധനുഷ് അഭിനയിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

സമുദ്രക്കനി, സ്മൃതി വെങ്കട്, കൃഷ്ണകുമാര്‍ ബാലസുബ്രഹ്‌മണ്യന്‍, മഹേന്ദ്രന്‍, അമീര്‍, പ്രവീണ്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ടി ജി ത്യാഗരാജനാണ് ചിത്രം നിര്‍മിക്കുന്നത്. സത്യ ജ്യോതി ഫിലിംസിന്റെ ബാനറിലാണ് നിര്‍മാണം. ആക്ഷന്‍ ത്രിലര്‍ ചിത്രത്തിനായിട്ടാണ് 'മാരന്‍ 'എത്തുക. വിവേകാനന്ദ സന്തോഷമാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Actor, Dhanush's 'Maran' trailer released.